BREAKING NEWS


അന്താരാഷ്ട്ര അംഗീകാരത്തിന്റെ തിളക്കത്തിൽ ‘ഭ്രമയുഗം’; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും!

By sanjaynambiar
bramayugam

ലോസ് ആഞ്ചൽസ്: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ചിത്രം ‘ഭ്രമയുഗം’ ലോകപ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിലേക്ക്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലാണ് ഭ്രമയുഗം ഇടംപിടിച്ചത്. ഫെബ്രുവരി 12-നാണ് സിനിമയുടെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

​ഏക ഇന്ത്യൻ ചിത്രം: ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമകളുടെ ഈ പ്രത്യേക പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യൻ ചലച്ചിത്രമാണ് ഭ്രമയുഗം.​ക്ലാസിക് സിനിമകൾക്കൊപ്പം: ലോകപ്രശസ്ത സിനിമകളായ ‘മിഡ്സോമ്മർ’ (2019), ‘ദി വിച്ച്’ (2015), ‘ദി വിക്കർ മാൻ’ (1973), ‘ഒനിബാബ’ (1965) എന്നിവയ്ക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കുന്നത്. “ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും നിശ്ശബ്ദതകളിൽ നിന്നുമാണ് ഈ ചിത്രം പിറന്നത്. ഇത് യാഥാർത്ഥ്യമാക്കിയ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി,” എന്ന് സംവിധായകൻ രാഹുൽ സദാശിവൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം അതിന്റെ വേറിട്ട അവതരണശൈലി കൊണ്ടും മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം കൊണ്ടും ഇതിനോടകം തന്നെ വലിയ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. മലയാള സിനിമയുടെ സാങ്കേതിക തികവും കഥാപരിസരവും ആഗോളതലത്തിൽ ഒരിക്കൽ കൂടി ശ്രദ്ധിക്കപ്പെടുകയാണ് ഈ നേട്ടത്തിലൂടെ

Spread the love

Leave a Reply

Your email address will not be published. Required fields are marked *