BREAKING NEWS


Tag: Nilambur-by election

നിലമ്പൂർ: പോളിംഗ് ബൂത്ത് രണ്ടിൽ വിവിപാറ്റ് തകരാർ; വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു
Election, Kerala News

നിലമ്പൂർ: പോളിംഗ് ബൂത്ത് രണ്ടിൽ വിവിപാറ്റ് തകരാർ; വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു

നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം. യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി....
നിലമ്പൂർ വോട്ടെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്
Election, Kerala News

നിലമ്പൂർ വോട്ടെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്

നിലമ്പൂർ: നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. " നല്ല ആത്മവിശ്വാസം ഉണ്ട് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണയും ഐക്യദാർഢ്യം മണ്ഡലത്തിൽ നിന്ന് ലഭിച്ചു" എം സ്വരാജ് പറഞ്ഞു....
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
Wayanad, Kerala News, Top News

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂ...
നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്
Kerala News, Latest news

നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്

കൊട്ടികലാശവും പ്രചാരണ ആവേശവും കഴിഞ്ഞ് ജനവിധി തേടാനൊരുങ്ങുകയാണ് നിലമ്പൂർ. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ കഥാവഴിയിൽ ട്വിസ്റ്റുകളുണ്ടാവുന്നത്. ഉപതെരഞ്ഞടുപ്പ് കഴിയുന്നതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. നിലമ്പൂരിലെ ജനത കെെവിടില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്സ് നേതാവായ പിവി അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍
Top News, Kerala News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍

നിലമ്പൂരിനെ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞാണ് നിലമ്പൂർ ടൗണിലെത്തിയത്. കനത്ത മഴയിലും അണികളുടെ ആവേശം ചോർന്നില്ല. എന്നാല്‍, കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. എൽഡിഎഫിനെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് സ്ഥാനാര്‍ഥിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു. പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലമ്പൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓരോ മുന്നണികൾക്കും പ്രത്യേകമായി കൊട്ടിക്കലാശത്തിനായി ഇടം അനുവദിച്ചിരിക്കുകയാണ്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്ക് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം നടക്കും. പി.വി. അൻവറിന് ചന്തകുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലീസുകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയാണ് കൊട്ടികലാശം....