BREAKING NEWS


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍

By sanjaynambiar

നിലമ്പൂരിനെ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞാണ് നിലമ്പൂർ ടൗണിലെത്തിയത്. കനത്ത മഴയിലും അണികളുടെ ആവേശം ചോർന്നില്ല. എന്നാല്‍, കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്.

എൽഡിഎഫിനെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് സ്ഥാനാര്‍ഥിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു.

പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂടുന്ന ഓരോ വോട്ടും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള അന്‍വറിന്റെ ഒറ്റയാൾ പോരാട്ടവും ക്ലൈമാക്‌സിലേക്ക് അടുക്കുന്നു. കൊട്ടിക്കലാശമില്ലാതെ വീടുകള്‍ കയറിയായിരുന്നു അന്‍വറിന്റെ പ്രചാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *