BREAKING NEWS


Tag: ksrtc

Breaking News, Kerala News, Latest news

ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.

തിരുവനന്തപുരം: ലാഭപട്ടികയില്‍ ഒന്നാമതെത്തി കെഎസ്‌ഇബി (KSEB). നിയമസഭയില്‍ സമര്‍പ്പിച്ച ബ്യൂറോ ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 ലെ പ്രകടനം വിലയിരുത്തിയത്. ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബിയാണ് (736 കോടി രൂപ). കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്‌ഇബി. കഴിഞ്ഞ തവണത്തേതിന് സമാനമായി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഇത്തവണയും ലാഭത്തില്‍ രണ്ടാം സ്ഥാനത്താണ് (226 കോടി). കഴിഞ്ഞ വര്‍ഷം ലാഭപട്ടികയില്‍ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്‌എഫ്‌ഇ ഇപ്പോള്‍ മൂന്നാംസ്ഥാനത്തെത്തി (210 കോടി). 54 കോടി നേടി കെഎസ്‌ഐഡിസി നാലാം സ്ഥാനത്തും ഫാര്‍സമസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ അഞ്ചാമതുമെത്തി (43 കോടി). കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയിലാണ്. പത്താം സ്ഥാനമാണ് ബവ്‌റേജസ് കോര്‍പ്പറേഷന്. ലാഭമുള്ള സ്ഥാപ...
Kerala News, Latest news

കെഎസ്ആർടിസി ജീവക്കാർക്ക് കുടിശ്ശിക ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ

കെഎസ്ആർടിസി ജീവക്കാർക്ക് 2018 മാർച്ച് മുതൽ നൽക്കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. 9.25 കോടി രൂപ 12000 ത്തോളം ജീവക്കാർക്കാണ് നൽകാനുള്ളത്. ഇതിന്റെ കൂടെ 2018 കാലഘട്ടം മുതൽ നൽകേണ്ടിയിരുന്ന മെഡിക്കൽ റീ ഇൻബേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവർക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ 2.69 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ ക്ഷേമ പദ്ധതികൾക്കായി 123.46കോടി ചിലവാക്കി. 2017 മുതൽ കുടിശിക ഉണ്ടായിരുന്ന എൽഐസി പെൻഷൻ, പിഎഫ് തുടങ്ങിയ ഇനങ്ങളിൽ കുടിശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തിൽ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ...
Thiruvananthapuram

‘എല്ലാ ബസുകളും ജനുവരി ഒന്ന് മുതല്‍ ഓടിത്തുടങ്ങും’; കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചുവരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
Thiruvananthapuram

കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും

കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും. അതേസമയം ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിര്‍ത്തും. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
Around Us, Kerala News

എംഡി യുടെ വാക്ക് വെറുതെയായി സർവീസുകൾ പഴയപടിയായില്ല

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. ബസുകള്‍ ഏറെയും കട്ടപ്പുറത്തായതും ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പൂര്‍ണതോതിലാക്കാനാവുന്നത് പടിപടിയായി മാത്രമെന്ന് സോണല്‍ മേധാവികള്‍ വ്യക്തമാക്കി. എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു കെഎസ്‌ആര്‍ടിസി നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരു...
Kerala News, Latest news

കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ സമയക്രമം ഇങ്ങനെ

ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും തിരുവനന്തപുരം: ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക സർവ്വീസുകളും സമയക്രമവും ബാം​ഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ 1.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്2.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്3.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന് ബാം​ഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്ബാം​ഗ്ലൂർ - എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സ...
Kerala News, Latest news

ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും പുനഃരാരംഭിക്കും

ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു ...
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
Kerala News

വെള്ളിയാഴ്ച 5 ജില്ലകളില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തുക അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം

നാളെ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആര്‍.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനക്കള്‍ക്കും അവശ്യ സര്‍വ്വീസ് നടത്തിപ്പിനുമായി മാത്രമാകും സര്‍വ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവര്‍മാരും സജ്ജമാക്കി നിര്‍ത്താന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...
Thiruvananthapuram

സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന സ്വകാര്യ സര്‍വ്വീസുകള്‍ക്കെതിരെ നടപടിയില്ല; കെഎസ്ആര്‍ടിസിക്ക് തിരിച്ചടി

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലേക്കും തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ജീവനക്കാരുമായി നിരവധി സ്വകാര്യ വാഹനങ്ങളാണ് സര്‍വ്വീസ്നടത്തുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് സ്റ്റേജ് ക്യാര്യേജ് സര്‍വ്വീസുകളായാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് പുറമേ മറ്റ് യാത്രക്കാരും ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. വരുമാന വര്‍ദ്ധനക്കുള്ള പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റുള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് എന്ന പേരില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ...