BREAKING NEWS


പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

By sanjaynambiar
ksrtc strike 1572840694 1

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്.

ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *