ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി
സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാന്‍ എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് ആയത്തുള്ള അലി ഖമനേയിയുടെ പ്രതികരണം.
സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ല. യുദ്ധം ആരംഭിക്കുമെന്നും ഖമനേയി പറഞ്ഞു. അലി ഖമനയിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി എക്‌സിലൂടെയായിരുന്നു ഖമനേയിയുടെ പ്രതികരണം. ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഖമനി പ്രതികരിച്ചത്.
തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ ഫത്താ മിസൈലു...










