ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്.

