BREAKING NEWS


Tag: iran-israel conflict

ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി
News, India

ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡൽഹിയിലെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജമ്മു കാശ്മീരിൽ നിന്നുള്ളവരായിരുന്നു. ആകെ 290 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മഹാൻ എയറിന്റെ ചാർറ്റേർഡ് വിമാനങ്ങൾ വഴി ഏകദേശം 1000 ഇന്ത്യക്കാരെയാണ് ഇറാനിൻ നിന്ന് തിരിച്ചെത്തിക്കുന്നത്. മൂന്ന് പ്രേത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്....
ഗസ്സയ്ക്കും ഇറാൻ ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ റാലി
World

ഗസ്സയ്ക്കും ഇറാൻ ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ റാലി

തെഹ്റാൻ: ഗസ്സയെ പിന്തുണയ്ക്കാനും ഇറാന്റെ നിലപാടുകൾക്ക് പിന്തുണ അറിയിക്കാനുമായി തെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ര വിപുലമായ റാലി നടന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. “ഗസ്സയ്ക്ക് നീതി വേണം” എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നൽകിയ തെഹ്റാൻ വിടണമെന്ന നിലപാടിനെതിരെയും വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധച്ചു....
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ  ഒഴിപ്പിക്കൽ: ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും
News, World

ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കൽ: ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ ഇറാനിയൻ വ്യോമാതിർത്തി ഇപ്പോഴും അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടച്ചിരിക്കുന്ന നിലയിലാണ്. വ്യോമാതിർത്തികൾ അടച്ച നിലയിലായതിനാൽ നേരത്തെ അർമീനിയയിലൂടെയും തുർക്ക്മെനിസ്ഥാൻ വഴിയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചി...
ഇറാൻ ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം
World

ഇറാൻ ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം

തെൽ അവീവ്: ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീ പിടിച്ചു. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ ഇവിടേക്ക് വന്ന മിസൈൽ തടഞ്ഞു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തെക്കൻ നഗരമായ ബീർഷേബയിലെ ഓഫീസിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ബീർഷേബയിലെ സൈനിക ആശുപത്രി സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നിരുന്നു. സംഘർഷം തുടരവേ മിസൈൽ ആക്രമണം അയവില്ലാതെ തുടരുകയാണ്....
ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേൽ: മിസൈൽ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി പ്രതിരോധമന്ത്രി
World

ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേൽ: മിസൈൽ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി പ്രതിരോധമന്ത്രി

ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിന് സമീപമുള്ള ഒരു ആശുപത്രിയിൽ ഇറാൻ മിസൈൽ പതിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ആശുപത്രിയിലേക്കുള്ള ആക്രമണത്തിന് ഖമനയിയാണ് ഉത്തരവാദിയെന്നും ഇതിന്റെ പ്രതിഫലമായി ഇസ്രയേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഭീരുത്വം പുലർത്തുന്ന ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും താമസസ്ഥലങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഖമനയിക്ക് തന്റെ ഈ ക്രൂരതകൾക്ക് ഉത്തരം പറയേണ്ടി വരും. ഇസ്രയൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു. ഖമനയിയെ ഇല്ലാതാക്കുന്നതിന് ഇസ്രയേൽ പ്രതിരോധ സേന ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും എന്നും അദ്ദേഹം വ്യക്തമാക്കി....
‘ഓപ്പറേഷൻ സിന്ധു’: ഇറാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സുരക്ഷാ മടക്കം
Top News, World

‘ഓപ്പറേഷൻ സിന്ധു’: ഇറാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സുരക്ഷാ മടക്കം

ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷൻ സിന്ധു' ദൗത്യത്തിന് തുടക്കമായി. ആദ്യഘട്ടമായി 110 വിദ്യാർത്ഥികളുമായുള്ള ഒരു വിമാനം അർമീനിയയിൽ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. ഇവരിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇസ്രയേലിന്റെ ടെഹ്‌റാനിലെ ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഇറാനിലെ ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ അറിയിച്ചു. വ്യാപകമായ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെഹ്‌റാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിയതിനാൽ ഇന്ത്യക്കാരെ 148 കിലോമീറ്റർ അകലെയുള്ള കോം നഗരത്തിലേക്ക് എത്തിച്ച് അതുവഴി അതിർത്തി കടത്തുകയാണ്. ഇറാനിൽ നിലവിലുള്ള 4,000-ത്തിലധികം ഇന്ത്യക്കാരിൽ ഏകദേശം 1,500 പേർ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾക്ക് സ്വമേധയാ ടെഹ്‌റാൻ വിട്ടു നീങ്ങാനും എംബസിയുടെ നിർ...
ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രം ”ആയുത്തള്ള അലി ഖൊമേനി”?
World, Top News

ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രം ”ആയുത്തള്ള അലി ഖൊമേനി”?

ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രമാണ് ആയുത്തള്ള അലി ഖൊമേനി ഇറാന്റെ പരമോന്നത് നേതാവ്. ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഖൊമേനി അമേരിക്കയുടെ കൺവെട്ടത്തുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലെതെന്നും ഒളിച്ചിരിക്കുന്നതുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇറാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണമായ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്. ഇസ്രയേല്‍ പ്രധാനമന്ത്രിയും യു എസ് പ്രസിഡന്റും ഒരേസ്വരത്തിൽ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ഖൊമേനിയെ. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തി...
ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ്  ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ
World, Top News

ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നില്ലെന്നും, ആര്‍ക്കാണ് സന്ദേ...
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും
World, Top News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും. നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കു...
ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി
Business

ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം. യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപി...