BREAKING NEWS


ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി

By sanjaynambiar
POR5OSdoIkSjKlWySo7wLvSUtjSLv39lzgveyHN2

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം.

യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.

അതേസമയം ഇസ്രയേലില്‍ അടുത്ത ഘട്ട ആക്രമണം നടത്തിയെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് സ്ഥിരീകരിച്ചു. പുതിയതും നൂതനവുമായ ആയുധങ്ങള്‍ ഉപയോഗിച്ച് സായുധ സേനയുടെ, പ്രത്യേകിച്ച് സൈന്യത്തിന്റെ കരസേനയുടെ, ശക്തമായ പുതിയ ആക്രമണം ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ അത് കൂടുതല്‍ ശക്തമാകും എന്ന് കരസേനാ കമാന്‍ഡര്‍ കിയോമര്‍സ് ഹെയ്ദാരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *