BREAKING NEWS


ഗവർണർ സ്വയം അപമാനിതനായി; രാജ്ഭവന്റെ പ്രസ്താവനയെ തള്ളി വി ശിവൻ കുട്ടി

By sanjaynambiar
v sivankutty 073758499 16x9 1

തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ വ്യക്തിപരമോ പാർട്ടി പരമോ ആക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ പ്രതികരിച്ച നിലപാട് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണ്. മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *