BREAKING NEWS


ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ

By sanjaynambiar
governor scouts

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *