BREAKING NEWS


മുഖ്യമന്ത്രി ഒളിച്ചോടിയത് പരാജയം ഉറപ്പായതിനാല്‍,തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്‍റെ തുടക്കം: ചെന്നിത്തല

By sanjaynambiar

കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും

9061a0e79d0a880b6dbca0ebbf88d7d0d9e8d4574affe5c6837eba77f243a87d

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വമ്ബിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങള്‍ തന്റെ മുഖം കണ്ടാല്‍ വോട്ടു ചെയ്യുകയില്ലെന്നു വ്യക്തമായി അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നും ഒളിച്ചോട്ടം നടത്തിയത്. അദ്ദേഹത്തിന്റെ പിന്‍മാറ്റം തന്നെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണ്​. യു.ഡി.എഫിന്​ മെച്ചപ്പെട്ട വിജയവും നേട്ടവും കൈവരിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്ട്’​, ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *