BREAKING NEWS


Technology

100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ‘അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
India, Latest news, Technology, Top News

100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ‘അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) 'അസ്ത്ര'യുടെ പറക്കൽ പരീക്ഷണം പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) വിജയകരമായി നടത്തി. 2025 ജൂലൈ 11 ന് ഒഡീഷ തീരത്ത് ഒരു Su-30 Mk-I യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത ശ്രേണി, ലക്ഷ്യ കോണുകൾ, പ്ലാറ്റ്‌ഫോം സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങൾക്കെതിരെ പരീക്ഷണത്തിനിടെ രണ്ട് മിസൈൽ വിക്ഷേപണങ്ങൾ നടത്തി. രണ്ട് സാഹചര്യങ്ങളിലും, ആസ്ട്ര മിസൈലുകൾ അവയുടെ ലക്ഷ്യങ്ങളെ ഉയർന്ന കൃത്യതയോടെ നശിപ്പിച്ചു, ഇത് അവയുടെ പ്രകടനത്തെ സാധൂകരിക്കുന്നു. ശത്രു ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഇടപഴകുന്നതിനും നിർണായകമായ RF സീക്കർ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് DRDO ആയതിനാൽ, തദ്ദേശീയ പ്രത...
ആക്‌സിയം ഫോർ ദൗത്യം; ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര ജൂലൈ 14ന് ശേഷം
World, Technology, Top News

ആക്‌സിയം ഫോർ ദൗത്യം; ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര ജൂലൈ 14ന് ശേഷം

ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാ​ഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ദൗത്യത്തിലുൾപ്പെട്ട നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷമായിരിക്കും. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. എന്നാൽ മടക്കയാത്രയുടെ യഥാർത്ഥ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. പതിനാലു ദിവസത്തേക്കാണ് ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. നാസ, സ്‌പേസ് എക്‌സ്‌, ആക്‌സിയം സ്‌പേസ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ്‌ ആക്‌സിയം 4. ബഹിരാകാശ നിലയത്തിലേക്ക...
ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി; സെറ്റലൈറ്റ് വഴി ഇൻറർനെറ്റ് സേവനത്തിന് വാണിജ്യ ലൈസൻസ്
Technology, Top News

ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി; സെറ്റലൈറ്റ് വഴി ഇൻറർനെറ്റ് സേവനത്തിന് വാണിജ്യ ലൈസൻസ്

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. രാജ്യത്തെ സ്പേസ് റെഗുലേറ്ററി ഏജൻസിയായ ഇൻസ്പേസ് (IN-SPACe) ആണ് സ്റ്റാർലിങ്കിന് അനുമതി നൽകിയിരിക്കുന്നത്. 2022 മുതലാണ് കമ്പനി ലൈസൻസ് അപേക്ഷിച്ച് കാത്തിരുന്നത്. ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം ലഭിച്ച അനുമതിക്ക് തുടർന്നാണ് ഇൻസ്പേസിന്റെ അംഗീകാരവും ലഭിച്ചത്. അഞ്ചുവർഷത്തേക്കുള്ള ലൈസൻസാണ് സ്റ്റാർലിങ്കിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇൻസ്പേസിന്റെ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ സെറ്റലൈറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്. ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്, Starlink Generation-1 LEO ഉപഗ്രഹങ്ങളിലൂടെയാണ് ഇന്ത്യയിൽ ഇൻറർനെറ്റ് സേവനം നൽകാൻ അനുമതിയുണ്ടായിരിക്കുന്നത്. ഭൂമിയിൽ നിന്ന് 540 മുതൽ 570 കിലോമീറ്റർ വരെ ഉയരത്തിൽ ഭ്ര...
ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ
Top News, Social Media, Technology, World

ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ

പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് പ്രശംസിച്ചു. 'ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളില്‍ ഒരാളുമാണ് അദ്ദേഹം. സാബിഹ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി കാര്യങ്ങൾ ചെയ്യുന്നയാളാണ്, അദ്ദേഹം ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരിക്കുമെന്ന് എനിക്കറിയാം. ആഗോളതലത്തിൽ കമ്പനിയ്ക്കുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ അ​ദ്ദേഹത്തിന് കഴിവുണ്ടെന്നും ഇത് പലരീ...
Technology

വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍; അമ്പരപ്പിക്കും ഫീച്ചറുകള്‍

സോൾ: സ്മാർട്ട്ഫോണ്‍ വിപണി ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കാത്തിരിക്കുന്ന വാർത്ത. ഒരു മാസത്തിലേറെയായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ലോഞ്ച് തിയതിയുടെ സൂചന ഉള്‍പ്പടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ഒക്ടോബർ 25ന് പുറത്തിറങ്ങിയേക്കും എന്നാണ് കൊറിയന്‍ മാധ്യമമായ എഫ്എന്‍ന്യൂസിന്‍റെ റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഈ മോഡലിന് പേര്. 2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.  ആദ്യഘട്ടത്തില്‍ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക. ദക്ഷിണ ക...
Technology

ഓഫറുകളുടെ കാലമല്ലേ; സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്‍സുകള്‍

വയർലെസ് ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും. ചെറിയ തുക മുടക്കിയാൽ അത്യാവശ്യം സവിശേഷതകളുള്ള ഇയർബഡ്‌സ് സ്വന്തമാക്കാനാകും. കുറച്ചുകൂടി തുക മുടക്കിയാൽ മികച്ച ശബ്ദാനുഭവവും ലഭിക്കും. പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ‍ക്ക് പറ്റിയ സമയമാണിത്. ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. പ്രധാനപ്പെട്ട പ്രീമിയം ഓഫറുകൾ പരിചയപ്പെടാം. 1.നത്തിങ് ഇയർ (എ) ആകർഷകമായ നിറങ്ങൾ മാത്രമല്ല വ്യത്യസ്തമായ ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. വില 5,000 രൂപയിൽ താഴെയാണ്. ട്രാൻസ്‌പെരന്റ് കേസ്, ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാൻ സാധിക്കും, 42 മണിക്കൂർ ബാറ്ററി ലൈഫ്, ആക്ടീവ് നോയിസ് ക്യാൻസലേഷൻ (എഎൻസി) എന്നിവയാണ് മറ്റ് സവിശേഷതകൾ. 2.ജെബിഎൽ ലൈവ് ബീം 3 1.4 ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലെ, 48 മണിക്കൂർ പ്ലേ ബാക്ക്, നോയിസ് ക്യാൻസലേഷൻ തുടങ്ങി സ്മാർട്ടാണ് ജെബിൽ ലൈവ് ബീം 3. 13,9...
Social Media, Technology

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ ലോം...
India, Technology

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ സാംസങ് മാനേജ്മെന്റുമായി നടത്തിയ ചർച്ച വിജയിച്ചു. തീരുമാനം അംഗീകരിച്ച് സിഐടിയു യൂണിയൻ. 14 ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. അതേസമയം സിഐടിയു യൂണിയന് അംഗീകാരം നൽകുന്നതിൽ തീരുമാനം ആയില്ല. 37 ദിവസം നീണ്ട സമരത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ആവശ്യപ്പെട്ടുള്ള സമരത്തിൽ തങ്ങളുടെ സിഐടിയു യൂണിയനെ അംഗീകരിക്കണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ട് വെച്ചിരുന്നു. ശമ്പള വർധനവടക്കം ആവശ്യമുന്നയിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. 5,000 രൂപ പ്രതിമാസ ഇൻസെൻ്റീവ്, കൂടുതൽ എയർ കണ്ടീഷൻഡ് ബസുകൾ, വൈവിധ്യമാർന്ന കഫറ്റീരിയ, കൂടുതൽ മെച്ചപ്പെട്ട ഭക്ഷണം, സമ്മാന കുപ്പണുകൾ അടക്കമുള്ള ഒത്തുതീർപ്പ് പാക്കേജ് സാംസങ് കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് തൊ...
Technology

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ? WhatsApp channel

WhatsApp channel ‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. Also Read : https://steelblue-ferret-311405.hostingersite.com/chief-minister-pinarayi-vijayan-said-that-there-have-been-a-total-of-17-custodial-deaths-in-kerala-during-his-administration/ ‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ’, എന്നാണ് ചാനൽ അവതരിപ്പിച്ച് മോഹൻലാൽ കുറിച്ചത്. https://www.youtube.com/watch?v=wMJGuKPA8G8&t=22s ‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച്...
Entertainment, Entertainment News, Latest news, Life Style, Technology

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

WhatsApp ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് . ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.  ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ  റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ...