ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023
Asia Cup 2023 ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി.
Also Read : https://steelblue-ferret-311405.hostingersite.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/
ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. 17 റണ്‍സെടുക്കുന്നതിനിടെ, നായകന്‍ രോഹിത് ശര്‍മയെയും (0) തിലക് വര്‍മയെയും (5) ബംഗ്ലാദേശ് പുറത്താക്കി. ക്രീസില്‍ ശുഭ്മന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പത...
