BREAKING NEWS


Sports

Cricket, Sports

ഐസിസി ഏകദിന റാങ്കിങ്: ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി: തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍ ICC ODI Rankings

ICC ODI Rankings ഐസിസി ഏകദിന റാങ്കിങ്ങില്‍  ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍ ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ്‌ പോയിന്‍റാണ് ബാബര്‍ക്കുള്ളത്. 847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. https://www.youtube.com/watch?v=jkSTdIT1mzw&t=18s കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക്  എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്...
Cricket, Sports

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India

India ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.   https://www.youtube.com/watch?v=JYTUsIIpq3c&t=9s മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ   നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേ​ഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രി​​ഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.  ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ​ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി. Also Read: https://steelblue-ferret-311405.hostingersite...
Cricket, Sports

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന ജയം India

India ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ മറികടന്നു. ഓപ്പണിംഗ് സഖ്യത്തിൽ ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക് വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ നേടിയ 142 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ഗെയ്ക് വാദ് പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യർ റണ്ണൗട്ടായതോടെ ഇന്ത്യ 148 ന് രണ്ട് എന്ന നിലയിലായി. തുടർന്ന് ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. https://www.youtube.com/watch?v=MsrupEGIcJ8 185 ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാൻ 12 റൺസ് മാത്രമുള്ളപ്പോൾ സൂര്യ കുമാർ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു .കെ എൽ രാഹുൽ 63 ബോളിൽ പുറത്താകാതെ 58 റൺസ് നേടി. ഓസ്ട്ര...
Football, Sports

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL

ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം. ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല. Also Read: https://steelblue-ferret-311405.hostingersite.com/25-crore-...
Cricket, Sports

സിറാജിന് ഒരു കാറ് കൊടുത്തൂടെ എന്ന് ആരാധകൻ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ മറുപടി Siraj

Siraj ഏഷ്യകപ്പിൽ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ അനായാസം കപ്പ് സ്വന്തമാക്കിയത്. 21 റൺസിന് 6 വിക്കറ്റെന്ന തകർപ്പൻ പ്രകടനം കൊണ്ട് കളം നിറഞ്ഞ സിറാജിനെ വാഴ്ത്തുകയാണ് കായിക ലോകം. ഇപ്പോഴിതാ മഹീന്ദ്ര ചെയർമാന്‍ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദന പോസ്റ്റിലെ ആരാധകരന്റെ ചോദ്യവും അതിനുള്ള ആനന്ദ് മഹീന്ദ്രയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിറാജിനും ഒരു കാറ് കൊടുത്തുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സിറാജിന് കാറ് നേരത്തെ നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. Also Read: https://steelblue-ferret-311405.hostingersite.com/leader-of-the-opposition-vd-satheesan-said-that-the-co-operative-bank-fraud-case-is-the-biggest-bank-robbery-in-the-states-histor/ ‘ഞങ്ങളുടെ എതിരാളികളെ ഓർത്ത് എന്റെ ഹൃദയം ഇത്രകണ്ട് മുമ്പെങ്ങും വിതുമ്പിയിട്ടില്ല. ഞങ്ങൾ അവർക്ക് നേര...
Football, Sports

ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം. Also Read : https://steelblue-ferret-311405.hostingersite.com/left-front-meeting-tomorrow/ ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ ക...
Cricket

മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച സമ്മാനത്തുക 4.15 ലക്ഷം രൂപ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു മുഹമ്മദ് സിറാജ് Mohammed Siraj

India's Mohammed Siraj (R) receives the 'Player of the match' award at the end of the Asia Cup 2023 one-day international (ODI) final cricket match between India and Sri Lanka at the R. Premadasa Stadium in Colombo on September 17, 2023. (Photo by FAROOQ NAEEM / AFP) (Photo by FAROOQ NAEEM/AFP via Getty Images) Mohammed Siraj ഏഷ്യാകപ്പ് ഫൈനലില്‍ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തില്‍ ആതിഥേയരായ ശ്രീലങ്ക 50 റണ്‍സിനാണ് ആള്‍ഔട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം. https://www.youtube.com/watch?v=GSv50L8kIWQ മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച 50...
Cricket

ഏഷ്യാ കപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; അക്ഷറിന് പരിക്ക്, സുന്ദര്‍ പകരക്കാരന്‍ Asia Cup

Asia Cup ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഫൈനലിൽ കളിക്കാനാകില്ല. ഫൈനലിൽ അക്ഷറിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായതോടെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. https://www.youtube.com/watch?v=sPS0kZQGIv8&t=15s ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കൻ താരമെറിഞ്ഞ ത്രോ കൈയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. എങ്കിലും മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷർ ബാറ്റിങ് തുടർന്നു. Also Read : https://steelblue-ferret-311405.hostingersite.com/the-government-may-bear-the-expenses-of-the-nipa-victims-health-minister-veena-george/ ബെംഗളൂരുവിലായിരുന്ന സുന്ദർ ശനി...
Other Sports

ഫ്‌ളോറിഡയില്‍ 90 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി ലയണല്‍ മെസ്സി Lionel Messi

Lionel Messi പത്ത് മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല റൊക്കൂസോയും വാങ്ങിയത്. Also Read : https://steelblue-ferret-311405.hostingersite.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ 10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വീട്. എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം. https://www.youtube.com/watch?v=6sbTORp_7Ds&t=7s 1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോ...
Cricket

ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023

Asia Cup 2023 ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍സെ​ടു​ത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. Also Read : https://steelblue-ferret-311405.hostingersite.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച നേ​രി​ട്ടു. 17 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും (0) തി​ല​ക് വ​ര്‍മ​യെ​യും (5) ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​ക്കി. ക്രീ​സി​ല്‍ ശു​ഭ്മ​ന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പത...