BREAKING NEWS


Sports

News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://steelblue-ferret-311405.hostingersite.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെ...
News, Sports

വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games

Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ. https://www.youtube.com/watch?v=HZ9saoatXc8&t=1s ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ...
News, Sports

‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal

Medal ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്ത...
Cricket

ഏകദിന ലോകകപ്പ് 2023: കനത്ത മഴ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത് World Cup 2023

World Cup 2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. https://www.youtube.com/watch?v=6QiGZKa9bzI ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9...
Other Sports

ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ വംശീയ അധിക്ഷേപം; ബെംഗളൂരു താരത്തിനെതിരെ കർശന നടപടി വേണം; അഡ്രിയാൻ ലൂണ Adrian Luna

Adrian Luna കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെതിരായ വംശീയ അധിക്ഷേപം ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഎസ്എൽ അധികൃതർ ശ്രദ്ധിക്കണമെന്നും ലൂണ വ്യക്തമാക്കി. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ സംഭവത്തിൽ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും അറിയിച്ചു. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതായി കേരള ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 താരത്തിനെതിരായ അ...
Other Sports

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ Asian Games

Asian Games പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകള്‍ നേടി തിളങ്ങി. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. Also Read : https://steelblue-ferret-311405.hostingersite.com/kodiieris-memories-are-one-year-old-today/ എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. 41, 53 മിനിറ്റുകളില്‍ വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ സുമിത്, 46-ാം മിനിറ്റില്‍ ഷംഷേര്‍ സിങ്, 49-ാം മിനിറ്റില്‍ ലളിത് ഉപാധ്യായ് എന്നിവര്‍ ഗോള്‍ നേടിയതോടെ പാകിസ്താന്റെ പതനം പൂര്‍ണമായി. പാകിസ്താന് വേണ്ടി സൂഫിയാന്‍ മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ ആശ്വാസ ഗോളുകള്‍...
Cricket

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ് World Cup Cricket

World Cup Cricket ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണിമുഴക്കിയ ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസെടുത്ത് പൊലീസ്. സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവൻ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെയാണ് കേസ്. ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് ഇയാളുടെ ഭീഷണി. യുഎപിഎ, ഐടി വകുപ്പുകൾ പ്രകാരമാണ് നടപടി. ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസാണ് ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെ കേസെടുത്തിരിക്കുന്നത്. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. മത്സരം നടക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കുമെ...
Cricket

ലോകകപ്പ് ക്രിക്കറ്റ് 2023; ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്സ് പോരാട്ടം Cricket World Cup

Cricket World Cup ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിൽ ഓസ്‌ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം ഗുവാഹത്തിയിലെത്തിയത്. കാര്യവട്ടത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ നെതർലാൻഡ്സിനെ നേരിടും. മഴ ഭീഷണിയായതിനെ തുടർന്ന് ഇന്നലത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ആശങ്കയുണ്ട്. https://www.youtube.com/watch?v=jVTtm2tzZFs&t=9s ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, ആർ അശ്വിൻ എന്നിവർ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ ആണ് കളി. ഏകദിന ലോകകപ്പിൽ ഒന്നാമതാണ് ഇന്ത്യ ഇന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയർസ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാ...
Sports

സ്വർണം നിറഞ്ഞ് ഷൂട്ടിങ് റേഞ്ച്’; ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിളിൽ ഇന്ത്യക്ക് സ്വർണം Asian Games

Asian Games ഏഷ്യൻ ഗെയിംസ് ആറാം ദിനം ഇന്ത്യയ്ക്ക് സ്വർണത്തോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നത്. ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. https://www.youtube.com/watch?v=zGFM6UYNaHY&t=25s വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡൽ. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് സഖ്യം വെള്ളി മെഡലാണ് നേടിത്തന്നത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം 15 ആയി ഉയർന്നു. അഞ്ച് സ്വർണമാണ് ഇന്ത്യൻ സംഘം ഷൂട്ടിങ്ങിൽ നേടിയത്. 1731 പോയിന്റോടെയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. Also Read : https://steelblue-ferret-311405.hostingersite.com/there-are-not-enough-trains-to-north-kerala-adding-to-t...
Cricket

‘ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്’; വിഷം ചീറ്റി പിസിബി ചെയര്‍മാന്‍ PCB Chairman

PCB Chairman ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു മാധ്യമവുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. Also Read : https://steelblue-ferret-311405.hostingersite.com/widespread-rain-in-the-state-today-rain-kerala/ പുതിയ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുന്നതിനും കളിക്കാര്‍ക്ക് മാച്ച് ഫീ വര്‍ധിപ്പിക്കുന്നതിനുമായി മാധ്യമങ്ങളുമായി സംവദിക്കവേ, ‘ശത്രു രാജ്യത്ത്’ കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്ന് അഷ്റഫ് പറഞ്ഞു. https://www.youtube.com/watch?v=wkoj96wDs40&t=56s കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവര...