BREAKING NEWS


News

India, News

ഓൺലൈൻ ​ഗെയിമുകൾക്ക് ഇന്നുമുതൽ കൂടുതൽ നികുതി; 28 ശതമാനം ജി എസ് ടി GST

GST പണം ഉൾപ്പെട്ട ഓൺലൈൻ ​ഗെയിമിങ്, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ജി എസ് ടി കൂടും. ഇന്നുമുതൽ കാശ് വച്ചുള്ള കളിക്ക് 28 ശതമാനം ജി എസ് ടി ബാധകമാകും. ഇതുവരെ 18 ശതമാനം ആയിരുന്നു നികുതി.  നികുതി വർദ്ധിപ്പിക്കാനുള്ള നിയമഭേദ​ഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും. നിയമഭേദ​ഗതിയനുസരിച്ച് വിദേശ ​ഗെയിമിങ് കമ്പനികളും ഇന്ത്യയിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം.   Also Read: https://steelblue-ferret-311405.hostingersite.com/cauvery-water-dispute-farmers-organization-protests-on-railway-tracks-in-tamil-nadu/ കർണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമവും ഭേദ​ഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓർഡിനൻസൊന്നും ഇറക്കിയിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന...
Kerala News, News, Politics

കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ് Kodiieri

Kodiieri എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം വർത്തമാനം പറയുന്ന വേറിട്ട ശൈലി ആയിരുന്നു കോടിയേരിയുടേത് അത് തന്നെയായിരുന്നു എതിരാളികൾക്ക് പോലും ആ നേതാവിന്റെ വിയോഗം കേട്ട് കണ്ണുകൾ ഈറനണിഞ്ഞതും. പാർട്ടി ക്കുള്ളിൽ കണിശക്കാരനായ ശക്തമായ നേതാവ് തന്നെയായിരുന്നു കോടിയേരി. തലശേരിയില്‍ നിന്നും വളര്‍ന്നുവന്ന എസ്എഫ്ഐയുടെ ഉശിരന്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോള...
Kerala News, News, Politics

സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP

K Sudhakaran MP മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞി...
Kerala News, News, Politics

കൈക്കൂലി കേസ്: മന്ത്രി സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ K. Surendran

K. Surendran കൈക്കൂലി കേസിൽ കുടുങ്ങിയ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാതിക്കാരൻ്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജോലി വാഗ്ദാനം നൽകി പണം തട്ടിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ പരാതിക്കാരൻ ഒരു മാസം മുമ്പ് തന്നെ ഓൺലൈനായും മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സംഭവം പുറത്തറിഞ്ഞപ്പോൾ താൻ അഖിലിനോട് സംസാരിച്ചിരുന്നെന്നും അയാൾ തെറ്റുകാരൻ അല്ലെന്നുമാണ് വീണാ ജോർജ് പറയുന്നത്. Also Read: https://steelblue-ferret-311405.hostingersite.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/ മന്ത്രിയുടെ വാദം ബാലിശമാണ്. ഇത്തരമൊരു പരാതി ലഭിച്ചാൽ അത് അന്വേഷിച്ച് സത്യം പു...
India, Kerala News, News

കേരള ബാങ്കിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയതലത്തിൽ അവാർഡ് Kerala Bank

Kerala Bank സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്  (NAFSCOB) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത്. ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരത രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ഭരണ നൈപുണ്യം, വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ തലത്തിൽ പ്രവർത്തന മികവിനുള്ള ഓവർ ഓൾ പെർഫ...
Kerala News, News

എം എസ്‌ സ്വാമിനാഥന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു MS Swaminathan

MS Swaminathan ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. കര്‍ഷകരുടെ ക്ഷേമത്തിനായി ശാസ്ത്രത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തില്‍ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും അതു കര്‍ഷകര്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. Also Read: https://steelblue-ferret-311405.hostingersite.com/online-toll-shop-sales-excise-department-rewrites-history/ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എം.എസ്. സ്വാമിനാഥന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ ഞാനും പങ്കുചേരുന്നു. ...
Kerala News, News

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ് Excise Department

Excise Department പൂർണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ഓൺലൈനിലെ ആദ്യ റൌണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വിൽപ്പന മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. 2023-24 വർഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി നടത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മേഖലാ ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബർ 25, 26 തീയതികളിൽ ഓൺലൈൻ വിൽപ്പ...
Business, India, News

തെക്കേഇന്ത്യയിലും പ്രവർത്തനം വിപുലമാക്കി ലുലു ഗ്രൂപ്പ് ; ഹൈദരാബാദിൽ പുതിയ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും തുറന്നു Lulu Mall

Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.‌സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി. Also Read: https://steelblue-ferret-31140...
Entertainment, Entertainment News, News

ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ Tovino

Tovino അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/in-ksrtc-interstate-services-the-ticket-price-will-increase-in-the-months-of-november-december-and-january/ ...
Kerala News, News

കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും KSRTC

KSRTC KSRTC കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് നിർദേശം. 15 മുതൽ 30 % വരെയാണ് നിരക്ക് വർധിക്കുക. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. https://www.youtube.com/watch?v=Ik4ZgulsQK8 ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകൾ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവ്വീസുകൾ നടത്തും. ...