BREAKING NEWS


News

India, News

ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം;രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി Prime Minister

Prime Minister 154-ാമത് ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മഹാത്മാഗാന്ധി വെറുമൊരു വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവർത്തിത്വം തുടങ്ങിയ അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ശാശ്വത മൂല്യമുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന്റെ ആദർശങ്ങളെ വണങ്ങുന്നുവെന്നും അദ്ദേഹം എക്‌സിൽ കു...
Crime, India, News

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍ ISIS terrorist

ISIS terrorist ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്. Also Read: https://steelblue-ferret-311405.hostingersite.com/today-is-gandhi-jayanti-the-nation-pays-tribute-to-the-great-soul/ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു. ...
India, News

ഇന്ന് ഗാന്ധി ജയന്തി:മഹാത്മാവിന് ആദരമര്‍പ്പിച്ച് രാജ്യം Gandhi Jayanti

Gandhi Jayanti ഗാന്ധിജയന്തി ദിനത്തിന്റെ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പരിശ്രമിക്കാമെന്ന് മോദി എക്സിൽ കുറിച്ചു. മഹാത്മാഗാന്ധിജിയുടെ നൂറ്റിയൻപത്തിനാലാം ജന്മദിനത്തിൽ രാജ്ഘട്ടിൽ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭ സ്പീക്കർ ഓം ബിർള, ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന, കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ പുഷ്പാർച്ചന നടത്തി. https://www.youtube.com/watch?v=0K4OzF3EIxI ഏഴരമുതൽ എട്ടരവരെ സർവമത പ്രാർഥനയും അരങ്ങേറി.ഗാന്ധിജിയുടെ സ്വാധീനം ലോകവ്യാപകമാണെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു...
Kerala News, News

ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma

Greeshma ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഹർജിയാണ് ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച കേരള പൊലീസിനെ ചോദ്യം ചെയ്താണ് ഹര്‍ജി . Also Read: https://steelblue-ferret-311405.hostingersite.com/flood-warning-in-three-rivers-of-the-state-be-careful/ ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത്. കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ് നാട്ടിലാണെന്നാണ് ഹർജിയിലെ വാദം. അതിനാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹര്‍ജിയില്‍ പറയുന്നത്. ...
Kerala News, News

സംസ്ഥാനത്തെ മൂന്ന് പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം Rivers

Rivers സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരമനയാറിലെ വെള്ളൈകടവ് സ്റ്റേഷൻ, നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷൻ, മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ട് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം ...
India, News, Politics

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പുറത്താക്കും; ജില്ലാ സെക്രട്ടറിമാർക്ക് മുന്നറിയപ്പുമായി സ്റ്റാലിൻ Stalin

Stalin ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. “പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക. മുതിർന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാൻ മടിക്കില്ല. മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു അത്“ മന്ത്രി കൂടിയായ ജില്ലാ സെക്രട്ടറി പറഞ്ഞു. വ്യക്തികളുടെ വിജയത്തേക്കാൾ പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെയും സഖ്യത്തെയും പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയാണെന്നും സ്റ്റാലിൻ പറഞ്ഞു. “2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമ്മൾ 39 സീറ്റുകൾ നേടി. ഇത്തവണ 40 സീറ്റുകളും തൂത്തുവാരണം. ഇത് യാഥാർത്ഥ്യമാക്കാൻ ...
Kerala News, News

154-ാം ഗാന്ധിജയന്തി ദിനത്തിൽ154 ഗാന്ധി ശിൽപങ്ങൾ ഒരുങ്ങി Gandhi Jayanti

Gandhi Jayanti രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 154-ാ മത് ജന്മവാർഷിക ഭാഗമായി 154 കുട്ടികൾ 154 ഗാന്ധി ശിൽപങ്ങൾ ഒരുക്കി. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിൽ മൂന്നുദിവസമായി നടന്നുവരുന്ന ശില്പ നിർമാണ ക്യാമ്പിന്റെ ഭാഗമായാണ് ഇത്രയേറെ ഗാന്ധി പ്രതിമകൾ നിർമിച്ചത്. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. മഹാത്മജിയുടെ രൂപം കുട്ടികളിൽ ആഴത്തിൽ പതിഞ്ഞുവെന്നു തെളിയിക്കുന്നതാണ് അർധകായ വലുപ്പത്തിൽ നിർമിച്ച ഭൂരിഭാഗം ശില്പങ്ങളും. Also Read: https://steelblue-ferret-311405.hostingersite.com/give-me-back-my-medal-asian-games-indian-bronze-medalist-accused-by-teammate/ സെന്റ് പോൾസ് എ.യു.പി സ്കൂളിന്റെയും ചെമ്പകാനം ചിത്ര-ശില്പകലാ അക്കാദമിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ശിൽപകല ക്യാമ്പിൽ കണ്ണൂർ-കാസർകോട് ജി ല്ലകളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളാണ് പ ങ്കെടുത്തുവരുന്നത്. ക്...
News, Sports

‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal

Medal ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്ത...
Business, India, News

മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു Toyota

Toyota വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈൽ കോംപാക്റ്റ് ഓഫ്-റോഡർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ലാൻഡ് ക്രൂയിസർ മിനി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ഈ വാഹനം ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ തുടങ്ങി ലൈഫ്സ്റ്റൈൽ ഓഫ് റോഡർ വാഹനങ്ങളുമായി മത്സരിക്കുന്ന മോഡലായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി. ടൊയോട്ട ‘ലാൻഡ് ക്രൂയിസർ മിനി’ അടുത്ത വർഷം എപ്പോഴെങ്കിലും ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ക്രൂയിസർ അല്ലെങ്കിൽ യാരിസ് ക്രൂയിസർ എന്നായിരിക്കും ഒരുപേക്ഷേ ഇതിന് പേര് ലഭിച്ചേക്കുക. നേരത്തെ പുറത്തിറക്കിയിട്ടുള്ള കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി നിർമ്മിക്കുന്...
Kerala News, News

വന്ദേഭാരതിന്റെ ഒരു റേക്ക് കൂടി കൊച്ചുവേളിയിലെത്തി; എന്തിനെന്ന് വ്യക്തമാക്കാതെ റെയില്‍വേ Vande Bharat

Vande Bharat കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു റേക്ക് കൂടി കൊച്ചുവേളിയില്‍ എത്തി. ഇന്നലെ രാത്രിയോടെയാണ് 8 കോച്ചുകള്‍ ട്രെയിന്‍ എത്തിച്ചത്. പുതിയ റേക്ക് എന്തിനാണ് എത്തിച്ചത് എന്നത് സംബന്ധിച്ച് റെയില്‍വേ ഔദ്യേഗിക വിശദീകരണം നല്‍കിയിട്ടില്ല. അധികം ആരും അറിയാതെയാതെയാണ് നാലാമത്തെ റേക്ക് ഇന്നലെ രാത്രി കൊച്ചുവേളിയില്‍ എത്തിയത്. വെള്ളയും നീലയും നിറത്തിലെ കോച്ചുകളാണ് റേക്കിലുള്ളത്. രാവിലെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം വഴി കാസര്‍ഗോഡ് പോയി തിരികെ എത്തുന്നതാണ് ഒന്നാം വന്ദേഭാരത്. https://www.youtube.com/watch?v=_RRTXmfCmiM രണ്ടാം വന്ദേഭാരത് ആവട്ടെ കാസര്‍ഗോഡ് നിന്നും രാവിലെ 7 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്ത് പോയി തിരികെ എത്തും വിധവും. ഇടവേളകളില്ലാത്ത സര്‍വീസ് ആയതിനാല്‍ രണ്ടാം വന്ദേഭാരതിന്റെ അറ്റകുറ്റപണി പ്...