BREAKING NEWS


News

ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന്  ഹൈദരാബാദിലേക്ക് പുറപ്പെട്ട  ലുഫ്താൻസ വിമാനം തിരിച്ച് പറന്നു
Kerala News, News

ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ച് പറന്നു

ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി ലഭിച്ചിരുന്നെന്ന് ഹൈദരാബാദ് വിമാനത്താവളം അധികൃതർ അറിയിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് തിരിച്ചു പറക്കാനോ സമീപത്തെ വിമാനത്താവളത്തിൽ ഇറങ്ങാനോ നിർദ്ദേശിക്കുകയായിരുന്നെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി....
News

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്‌നാടിനോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ വച്ച് തന്നെ ഗാനം ശരിയായി പാടാന്‍ ആവശ്യപ്പെടണമായിരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാ...
Kerala News, News, Politics

കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടു...
India, News

റെയ്ഡ് നടന്നത് മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ച്; ന്യൂസ് ക്ലിക്ക് എഡിറ്ററും ടീസ്ത സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍ journalists

journalists ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് നടത്തുന്ന റെയ്ഡില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ചാണ് റെയ്ഡ് നടത്തിയത്. ഇതില്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ കസ്റ്റഡിയിലായി. https://www.youtube.com/watch?v=MbjmCwxOeks മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എന്‍ജിനീയര്‍, ശാസ്ത്രപ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ...
News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://steelblue-ferret-311405.hostingersite.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെ...
India, News, Politics

രാജസ്ഥാൻ സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു’; പ്രധാനമന്ത്രി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചതെന്നും മോദി. രാജസ്ഥാനിലെ ചിറ്റോർഗഡിൽ 7,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ജനങ്ങളെ കബളിപ്പിച്ചാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. ഈ സർക്കാർ വൻ പരാജയമായി മാറി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ നോക്കുമ്പോൾ, പകുതി കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ പുറത്താക്കാൻ സജീവമായി ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. Also Read: https://steelblue-ferret-311405.hostingersite.com/not-ministers-cm-should-come-and-inform-directly-...
Kerala News, News, Politics

മന്ത്രിമാരല്ല, മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ അറിയിക്കണം: ഗവർണർ Governor

Governor മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സർക്കാർ കാര്യങ്ങൾ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവർണർ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. നിയമപരമല്ലാതെ എന്തെങ്കിലും നടന്നാൽ പുറത്ത് വരണം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയും പോലെയാണ്. ഒരാൾക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചു. 'വി സിമാരെ നിയമിക്കുന്നതിനുള്ള ബിൽ നിയമപരമല്ല. എന്താണ് അതിൽ ന്യായമുള്ളത്. നിയമോപദേശത്തിനായി സർക്കാർ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്', ഗവർണർ ചോദിച്ചു. Also Read: https://...
Entertainment, Entertainment News, News

നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara

Nayanthara നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ, സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ ഉൽപന്നങ്ങളുടെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയും അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1,899 രൂപയുമാണ് വില. ആന്റി ഏജിങ് സിറത്തിന് 1,499 ഉം ഗ്ലോ സിറത്തിന് 1,199 രൂപയുമാണ്. Also Read: https://steelblue-ferret-311405.hostingersite.com/bihar-government-has-...
India, News, Politics

രാമനവമി ആഘോഷത്തിനിടെ തീയിട്ട മദ്രസയുടെ പുനർനിർമാണത്തിന് 30 കോടി നൽകി ബിഹാർ സർക്കാർ Bihar government

Bihar government ബിഹാറിലെ നളന്ദ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാർ അക്രമികൾ തീയിട്ട മദ്രസയ്ക്ക് 30 കോടി നൽകി ബിഹാർ സർക്കാർ. ‌ബീഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനർനിർമാണത്തിനാണ് സർക്കാർ തുക അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 31നായിരുന്നു ഹിന്ദുത്വവാദികളായ അക്രമികൾ മദ്രസയും ലൈബ്രറിയും അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തത്. ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം പ്രദേശത്തെ പള്ളികൾക്കും മദ്രസകൾക്കും വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയി‌രത്തോളം വരുന്ന അക്രമികളാണ് അസീസിയ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതെന്ന് മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു. Also Read: https://steelblue-ferret-311405.hostingersite.com/weldon-technique-vidya-ramraj-sets-national-record-in-asian-games-400m-hurdles/ 4,500ലധികം പുസ്...
News, Sports

വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games

Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ. https://www.youtube.com/watch?v=HZ9saoatXc8&t=1s ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ...