കെ പി പ്രവീണ്‍ എങ്ങനെ പ്രവീണ്‍ റാണ ആയി? യഥാര്‍ഥ പേര് കെ.പി. പ്രവീണ്‍, ‘റാണ’ കൈയില്‍നിന്നിട്ട പേര്; ഡോക്ടറും ‘സ്വന്തം’, സ്വയം വിളിച്ചത് ‘ലൈഫ് ഡോക്ടര്‍’. കെ പി പ്രവീണ്‍ പ്രവീണ്‍ റാണ ആയ കഥ ഇങ്ങനെ….
തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ഇന്നലെ പോലീസ് പിടിയിലായതോടയാണ് പ്രവീണ്‍ റാണയുടെ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കെ.പി. പ്രവീണ്‍ തന്റെ പേര് പ്രവീണ്‍ റാണ എന്ന് മാറ്റിയത് പേരിന് പഞ്ച് കൂട്ടാനായിട്ടായിരുന്നു. ഔദ്യോഗിക രേഖകളിലെല്ലാം കെ.പി. പ്രവീണ്‍ എന്നാണ് പേര്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലും കെ.പി. പ്രവീണ്‍ തന്നെ. എന്നാല്‍, ചാനല്‍ പരിപാടികളിലും സിനിമയിലും മറ്റ് ചടങ്ങുകളിലുമെല്ലാം പ്രവീണ്‍ റാണയായിരുന്നു.
പേരിനൊപ്പമുള്ള ഡോക്ടര്‍ പദവിയും ഇയാള്‍ സ്വയം ചേര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിദേശത്തെയും സ്വദേശത്തെയും തട്ടിപ്പ് സര്‍വകലാശാലകള്‍ പണം വാങ്ങി നല്‍കുന്ന ഡോക്ടറേറ്റ് പോലും റാണക്ക് ഇല്ലത്രെ. ആളുകളില്‍ വിശ്വാസ്യതയുണ്ടാക്കിയെടുക്കുകയാ...
