BREAKING NEWS


Latest news

ചുട്ടുപഴുത്ത് കുവൈത്ത്, താപനില 52 ഡിഗ്രി
Gulf, Latest news, Top News, Weather

ചുട്ടുപഴുത്ത് കുവൈത്ത്, താപനില 52 ഡിഗ്രി

കുവൈത്തിൽ വേനൽക്കാലത്തിന്റെ പാരമ്യം ഓഗസ്റ്റ് 22 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ സ്ഥിരീകരിച്ചു. ഇന്നലെ കുവൈത്തിലെ ജഹ്‌റയിൽ ഏറ്റവും കൂടിയ താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യം നിലവിൽ 'താലിഅ് അൽ-മിർസാം', 'ജംറത്ത് അൽ-ഖായിസ്' എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് കുവൈത്തിലെയും മേഖലയിലെയും വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയങ്ങളാണെന്നും ഈ കാലയളവിലാണ് ഏറ്റവും ഉയർന്ന വാർഷിക താപനില രേഖപ്പെടുത്തുന്നതെന്നും റമദാൻ പറഞ്ഞു. ഓരോ വർഷവും ജൂലൈ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവ് വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിന് ശേഷം താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും വേനൽക്കാലത്തിന്റെ അവസാനവും ക്രമാനുഗതമായ തണുപ്പ് കാലത്തിന്റെ ആരംഭവും ക...
കശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിച്ചു, പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനം; ലോക്സഭയിൽ പ്രിയങ്ക ​ഗാന്ധി
Top News, India, Latest news, National

കശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിച്ചു, പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനം; ലോക്സഭയിൽ പ്രിയങ്ക ​ഗാന്ധി

പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ​ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക​ഗാന്ധിയുടെ പ്രസം​ഗം. വിനോദസഞ്ചാരികളെ ദൈവത്തിൻറെ കൈയ്യിൽ വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ​ഗാന്ധി ചോദിച്ചു. ടിആർഎഫ് 25 ആക്രമണങ്ങൾ കശ്മീരിൽ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ൽ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോട്ടെ, ഉത്...
എഡ്‌ജ് ബ്രൗസറില്‍ കോപൈലറ്റ് എഐ മോഡ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്; ഗൂഗിളിനും പെര്‍പ്ലെക്സിറ്റിക്കും മുന്നറിയിപ്പ്
World, Latest news, Technology, Top News

എഡ്‌ജ് ബ്രൗസറില്‍ കോപൈലറ്റ് എഐ മോഡ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്; ഗൂഗിളിനും പെര്‍പ്ലെക്സിറ്റിക്കും മുന്നറിയിപ്പ്

വെബ് ബ്രൗസിംഗ് രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോരാട്ടം കടുപ്പിക്കാന്‍ മൈക്രോസോ‌ഫ്റ്റ് എഐ അധിഷ്‌ഠിത ‘കോപൈലറ്റ് മോഡ്’ (Copilot Mode) എഡ്‌ജ് ബ്രൗസറില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ടൂള്‍ എഡ്‌ജില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടുത്തിടെ ‘എഐ സെര്‍ച്ച് മോഡ്’ ഗൂഗിളും, ‘കോമറ്റ് ബ്രൗസര്‍’ പെര്‍പ്ലെക്സിറ്റിയും അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്‍റെ ഈ നീക്കം. ടെക് രംഗത്തെ എതിരാളികള്‍ എഐ-അടിസ്ഥാനത്തിലുള്ള ബ്രൗസറുകളും വെബ് സെര്‍ച്ച് ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ മൈക്രോസോഫ്റ്റും പിന്നോട്ടില്ല. മൈക്രോസോഫ്റ്റ് ഇപ്പോള്‍ എഡ്‌ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് കൊണ്ടുവന്നിരിക്കുകയാണ്. എഡ്‌ജില്‍ വിഷയാടിസ്ഥാനത്തില്‍ സെര്‍ച്ചുകള്‍ ഏകീകരിക്കുന്നതിനും ടാസ്‌ക്കുകള്‍ ചെയ്യാനും ഉപഭോക്താക്കളെ കോപൈലറ്റ് മോഡ് സഹായിക...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം
World, Kerala News, Latest news, Top News

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. ഇതിനിടെ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് വ...
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍
Top News, Cricket, India, Latest news, Sports

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര അടക്കം എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിന് ലഭ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു.. മാഞ്ചസ്റ്ററിലെ ഐതിഹാസ സമനിലയുടെ ആവേശത്തിലാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യയെ രക്ഷിച്ചത് കെ എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പതറാത്ത പോരാട്ടം. ജയത്തോളം പോന്ന സമനിലയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍. ബുമ്ര മൂന്ന് ടെസ്റ്റിലേ കളിക്കൂ എന്നാണ് പരമ്പര തുടങ്ങും മുന്‍പേ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ജോലി ഭാരം കുറയ്ക്കാനാണ് ഈ തീരുമാനം. ആദ്യ നാല് ടെസ്റ്റുകളില്‍ മൂന്നിലും ബുമ്ര കളിച്ചു. മത്സരങ്ങള്‍ക്കിടെ ആവശ്യത്തിന് വിശ്രമം കിട്ടുന്നതിനാല്‍ ഓവലിലും ബുമ്ര കളിക്കുമെന്നാണ് പ്...
ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകള്‍; വരുന്നു വിവോ വി60
Top News, India, Latest news, World

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകള്‍; വരുന്നു വിവോ വി60

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60 5ജി മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ എസ്30യുടെ അതേ ഡിസൈനാണ് ഒറ്റ നോട്ടത്തില്‍ വി60-നില്‍ കാണുന്നത്. വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ ഈ വര്‍ഷം ആദ്യം വിവോ വി50 സീരീസ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ വിവോ വി60 സീരീസും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി പ്രത്യേക വെബ്‌പേജ് ആരംഭിച്ചു. ഇതില്‍ വിവോ വി60 5ജിയുടെ സ്ലീക്ക് സ്ലിം ഡിസൈന്‍, കളര്‍ വേരിയന്‍റുകള്‍, ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ വ്യക്തം. വി...
മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന
Top News, Entertainment, Entertainment News, Latest news, Technology

മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന

ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്‍റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്‌ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്‌പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയായിരുന്നു. ഐഫോണ്‍ 16 സ്ക്രീനിന്‍റെ റിഫ്രഷ് റേറ്റ് കുറഞ്ഞ 60Hz ഉം ആയിരുന്നു. അതായത് ഐഫോണ്‍ 17-ന്‍റെ ഡിസ്‌പ്ലെയുടെ വലിപ്പവും നിലവാരവും ഉയരുമെന്നാണ് ആപ്പിള്‍ ഹബിന്‍റെ വാദം. പുതിയ എ19 ചിപ്പിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 തയ്യ...
പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നൈസാര്‍’ വിക്ഷേപണം ബുധനാഴ്ച
Top News, India, Latest news, Science, World

പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നൈസാര്‍’ വിക്ഷേപണം ബുധനാഴ്ച

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍'( നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar)ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16(GSLV F-16)റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്. ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് പ്രധാന ദൗത്യം.പ്രതികൂല കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാൻ നൈസാര്‍ സാറ്റ്ലൈറ്റിനാകും.രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനമുള്ള ഉപഗ്രഹം നാസയുടെ എൽ (L )ബാൻഡ് റ...
ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം; ചരിത്രം കുറിച്ച് ദിവ്യ
World, India, Latest news, Other Sports, Sports, Top News

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം; ചരിത്രം കുറിച്ച് ദിവ്യ

FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ വനിതാ താരവും, രാജ്യത്തിന്റെ എൺപത്തിയെട്ടാം താരവുമാണ് ഈ ചെറുപ്പക്കാരി. 2002ൽ കൊനേരു ഹംപി, 2011ൽ ഹാരിക ദ്രോണവല്ലി, 2024ൽ വൈശാലി രമേശ്ബാബു എന്നിവരാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ മാറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ. 2002ൽ തന്റെ പതിനഞ്ചാം വയസ്സിൽ കൊനേരു ഹംപി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തം പേരിൽ കുറിക്കുമ്പോൾ ദിവ്യ ദേശ്മുഖ് ജനിച്ചിട്ടുപ്പോലും ഇല്ല. അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും, ആദ്യ ഇന്ത്യൻ വനിതയും ഹംപിയായിരുന്നു. എന്നാൽ അതെ ഹംപിയെ പരാചയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ഗ്ര...
ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ
Top News, Crime, Kerala News, Latest news

ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ

ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരെന്ന് കണ്ടെത്താൻ ഡിഎൻ‌എ പരിശോധന നടത്തും. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂരില്‍നിന്നും ജെയ്നമ്മ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. സ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലാണ്. കാണാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുമായുള്ള ബന്ധം ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ‌ നിഷേധിച്ചു. എന്നാൽ‌ ഇരുവർക്കുമിടയിലെ ഫോൺവഴിയുള്ള ബന്ധത്തിന്റെ തെളിവ് ക്ര...