BREAKING NEWS


Kerala News

‘കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
Kerala News, Latest news, Top News

‘കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് സംഭവം നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറ...
‘പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട്’; കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ ശ്രീകണ്ഠൻ
Kerala News, Latest news, Politics, Top News

‘പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട്’; കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ ശ്രീകണ്ഠൻ

സിപിഐഎം നേതാവ് പി കെ ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപി. പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ല. നേതാക്കളെ കാണുമ്പോൾ സൗഹൃദ സംഭാഷണം മാത്രമല്ല രാഷ്ട്രീയവും സംസാരിക്കാറുണ്ടെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം, പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്ന് കെടിഡിസി ചെയർമാനും സിപിഐഎം നേതാവുമായ പികെ ശശി പറഞ്ഞു. താൻ ഇപ്പോഴും സിപിഐഎമ്മിൽ തന്നെയാണ്. താൻ പാർട്ടിക്ക് പുറത്തു പോയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരാണോ പ്രചാരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മുസ്ലിം ലീഗിന്റെ പരിപാടിയിലല്ല, മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും പികെ ശശി പറഞ്ഞു. മണ്ണാർക്കാട് നഗരസഭയുടെ പരിപാടി മുസ്ലിം ലീഗിന്റെ പരിപാടി ആയിരുന്നില്ല. ഒരു നല്ല സംരംഭം നാട്ടിൽ വര...
‘സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം; ജെഎസ്കെ വിവാദം വിചിത്രം’; ആഷിക് അബു
Kerala News, Latest news, Top News

‘സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം; ജെഎസ്കെ വിവാദം വിചിത്രം’; ആഷിക് അബു

ജെഎസ്കെ വിവാദം വിചിത്രമെന്ന് സംവിധായകൻ ആഷിക് അബു. സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം മാത്രം. യാതൊരു ലോജിക്കുമില്ലാത്തതാണ് പേരിനോടുള്ള സെൻസർ ബോർഡിന്റെ സമീപനം. സിനിമയിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ആഷിക് അബു. സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണ്. ഇത്തരം വിവാദങ്ങൾ ഭാവിയിൽ എന്താകുമെന്ന് കണ്ടറിയണമെന്ന് ആഷിക് അബു പറഞ്ഞു. അതേസമയം ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിൽ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ. ജാനകി എന്നത് ജാനകി വി എന്ന് ടൈറ്റിൽ മാറ്റുന്നതായുള്ള രേഖകളും അണിയറ പ്രവർത്തകർ നൽകി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയാൽ ഉടൻ തിയറ്ററിലെത്...
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി
Latest news, Kerala News, Top News

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ 440 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 520 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ജൂലൈ 9 ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണ വില. 73,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9140 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. Tag: Gold prices continue to surge; The market is at its highest this month    ...
യുക്രൈനിലേക്കുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക; ചിലവ് നാറ്റോ വഹിക്കും
Kerala News, Latest news, Top News, World

യുക്രൈനിലേക്കുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക; ചിലവ് നാറ്റോ വഹിക്കും

യുക്രൈനിലേക്കുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക. പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ യുക്രൈന് നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ആയുധ വിതരണം തുടരുമെന്നും അതിന്റെ ചിലവ് നാറ്റോ തന്നെ വഹിക്കുമെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നീക്കം. റഷ്യയ്ക്ക് സ്വയം പ്രതിരോധം സാധ്യമായിരിക്കണം. ആയുധമുന്നേറ്റം തുടരുന്ന യുദ്ധത്തിൽ നിരവധി പേർ ദുരിതം അനുഭവിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതായും പ്രസിഡന്റ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ തൃപ്തനല്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകാത്തത് തന്റെ നിരാശയ്ക്ക് കാരണമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചത്. തുടക്കത്...
‘പുതിയ ടീം വികസിത കേരളത്തിന് ശക്തിപകരും, രാജിവ് ചന്ദ്രശേഖരന് കാഴ്ചപ്പാടും പ്രൊഫഷണലിസവുമുണ്ട്’; എസ്.സുരേഷ്
Kerala News, Latest news, Politics, Top News

‘പുതിയ ടീം വികസിത കേരളത്തിന് ശക്തിപകരും, രാജിവ് ചന്ദ്രശേഖരന് കാഴ്ചപ്പാടും പ്രൊഫഷണലിസവുമുണ്ട്’; എസ്.സുരേഷ്

വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജിവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് .കെ സുരേന്ദ്രന്റെ ടീമിലെ 60% ത്തോളം പേരെ ഉൾക്കൊള്ളിച്ചു. യുവാക്കൾക്കും വിവിധ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി. പെർഫോമൻസ് മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതിന്റെ മെറിറ്റെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടി ചുമതലകൾ വരും പോകും. പാർട്ടിയിൽ അത്യന്തികമായി പ്രവർത്തകൻ ആയിരിക്കുക എന്നതാണ് മുഖ്യം. പാർട്ടി പ്രവർത്തകൻ എന്നതാണ് വലിയ ചുമതല. ബിജെപിയിൽ ഗ്രൂപ്പിസം ഇല്ല. ഇപ്പോ പാർട്ടിയിൽ കുറച്ചു കൂടി പ്രഫഷണലിസം ഉണ്ടായെന്നും എസ് സുരേഷ് പറഞ്ഞു. ടാർഗറ്റ് നിശ്ചയിച്ച്, ഒരു റോഡ് മാപ്പോടുകൂടി പോകുന്ന സിസ്റ്റത്തിലേക്ക് ബിജെപി മാറി. അത് വികസിത കേരളം എന്ന ലക്ഷ്യത്തിനായാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജീവ് ...
‘രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം
Breaking News, Kerala News, Latest news, Politics, Top News

‘രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സ...
കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്
Kollam, Kerala News, Latest news, News, Top News

കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ലഹരിമരുന്നുമായി പിടിയിലായ ‘ഡോൺ’ സഞ്ജു, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ടയാളാണെന്ന് പോലീസ്. സിനിമാ മേഖലയിലുള്‍പ്പെടെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും, യുവതാരങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സഞ്ജു ഒമാനിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള എംഡിഎംഎ (MDMA) കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം. ഈ ലഹരി മരുന്ന് പ്രധാനപ്പെട്ട ഇടപാടുകാർക്ക് വേണ്ടി മാത്രമായിരിക്കും വിൽപ്പന നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ വർഷം മാത്രം നാലു തവണ വിസിറ്റ് വിസയിൽ ഒമാനിൽ പോയ സഞ്ജു, എല്ലാ യാത്രകളിലും ലഹരി കടത്തിയിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്. ജൂലൈ 10-ന് കല്ലമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു ഉൾപ്പെടെ ചിലർ ഒന്നര കിലോ എംഡിഎംഎയുമായി പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഏകദേശം 4 കോടി വരുമെന്നാണ് വിലയി...
കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
Kollam, Kerala News, Latest news, Top News

കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രജിതയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ കോഴിക്കോട് പഠിക്കുന്നതിനാൽ രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) Tag; Bank secretary found hanging in Kollam...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത
Top News, Business, Kerala News, Latest news, Topnews

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 450 രൂപവരെ വില രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തവില 400 രൂപയിലേക്ക് അടുക്കുകയാണ്. ഇതോടെ ഓണക്കാലത്ത് വില 500 രൂപ വരെ എത്താമെന്നാണു വ്യാപാരികളുടെ പ്രവചനം. കൊപ്രയുടെ ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിന് മുഖ്യകാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ കേരളത്തിലുള്‍പ്പെടെ നാളികേര കൃഷിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം മുതൽ 84 ശതമാനത്തോളം വിലവർധന സംഭവിച്ചതായാണ് കണക്കുകൾ. ഇതിൽ ചില്ലറവിലയിൽ 71 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്ത് വിപണി ചൂടാകുന്ന സാഹചര്യത്തിൽ, ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള പദ്ധതി കേരഫെഡ് ശുപാർശ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള അനുമതിക്കായി സർക്കാർ തീരുമാനം...