BREAKING NEWS


Kerala News

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്; ആകെ വിറ്റത് 75 ലക്ഷം ടിക്കറ്റുകൾ
Kerala News

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്; ആകെ വിറ്റത് 75 ലക്ഷം ടിക്കറ്റുകൾ

\ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കനത്...
“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
Kerala News, Entertainment News

“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

  ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച "ഫെമിനിച്ചി ഫാത്തിമ" ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച...
ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു
Kerala News

ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു

  കൊച്ചി: ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് കടത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന് റിപ്പോർട്ട്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറി. പിടിച്ചെടുത്ത കാറുകളിൽ കൂടുതലും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചു. അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും ....
പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം
Kerala News

പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം

  പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ കവാടം ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചത്. 1999-ൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയ കവാടത്തിന്റെ അടിഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന്, പുതിയ കവാടം നൽകാമെന്ന വാഗ്ദാനമാണ് ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവച്ചത്. ഇപ്പോൾ സന്നിധാനത്ത് ജയറാം അടക്കമുള്ളവർ പൂജിച്ച കവാടമാണ് നിലകൊള്ളുന്നത്. വിജയ് മല്യ സമർപ്പിച്ച കവാടം നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിലാണ് കവാടം പൂജയ്ക്കായി ഒരുക്കിയത്. ജയറാം പൂജ ചെയ്യുന്ന സ്വപ്നം കണ്ടതായി പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി നടനെ സമീപിച്ചത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി പരിചയമില്ല, ശബരിമലയിൽ കണ്ടുമുട്ടിയ പരിചയം മാത്...
ആരോഗ്യ മേഖലയ്ക്ക് ചരിത്രനിമിഷം; കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ്‌ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.
Kerala News

ആരോഗ്യ മേഖലയ്ക്ക് ചരിത്രനിമിഷം; കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ്‌ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.

  കാസ‍ർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. കാസർകോടിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്നും കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു. 2016 ൽ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ പ്രവർത്തനത്തിന്‍റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി രേഖപ്പെടുത്തി. കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കും. സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി കേരളത്തിൽ മികച്ച സ്പെഷ്യാലിറ്റി സെന്‍റർ തുടങ്ങുമെന്നും മന്ത്ര...
ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്; നിയമനടപടി സ്വീകരിക്കാൻ സഹകരണം തേടും
Kerala News

ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്; നിയമനടപടി സ്വീകരിക്കാൻ സഹകരണം തേടും

  കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും . ഇന്ത്യയില്‍ ഭൂട്ടാനിലുള്ള വാഹനം നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ഡി രജിസ്‌ട്രേഷന്‍ നടത്തി നോക്കി വാങ്ങണം.ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കു. എന്നാല്‍ ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്...
മാലിന്യ പ്രശ്നത്തെച്ചൊല്ലി പ്രതിഷേധം; കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍
Kerala News

മാലിന്യ പ്രശ്നത്തെച്ചൊല്ലി പ്രതിഷേധം; കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

  കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനന് നേരെ കയ്യേറ്റം. പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ വാഹനം തടയുകയും എംഎൽഎ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്. പ്രശ്നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരി​ഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. വിവരമറിഞ്ഞെത്തിയ ചൊക്ലി പോലീസ് എംഎൽഎ യെ നേരിട്ട് കണ്ടെങ്കിലും പരാതി ഇല്ലെന്നാണ് എംഎൽഎയുടെ നിലപാട്....
എയ്ഡഡ് ഭിന്നശേഷി നിയമനം:  കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി
Kerala News

എയ്ഡഡ് ഭിന്നശേഷി നിയമനം: കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്നു മന്ത്രി വി ശിവൻ കുട്ടി. മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്നും എജിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. സർക്കാരിൻ്റെ അവസാന സമയത്ത് ‌സമരം ചെയ്യുന്നത് 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് സമരം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. അത് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് അതിന് സാധ്യമല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും വി ശിവൻ കുട്ടി പ...
ശബരിമല സ്വർണപ്പാളി വിവശം: സ്വർണപ്പാളി ബെംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്
Kerala News

ശബരിമല സ്വർണപ്പാളി വിവശം: സ്വർണപ്പാളി ബെംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്

  പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. ദേവസ്വം വിജിലൻസ് റിപ്പോർട്ട് പ്രകാരം, 2019-ൽ ശ്രീകോവിലിൽ നിന്ന് മാറ്റിയ സ്വർണപ്പാളി ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വർണപ്പാളി 40 ദിവസം വൈകിയാണ് തിരികെ എത്തിയതെന്നും, ആ താമസത്തിൽ ഗൗരവമായ ദുരൂഹതയുണ്ടെന്നും വിജിലൻസ് പറയുന്നു, അതേസമയം 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാൻ ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തി. ദേവസ്വം രേഖകൾ പ്രകാരം, 1999-ൽ വിജയ് മല്യ വഴിപാടായി നൽകിയ 30 കിലോയ്ക്ക് മേൽ സ്വർണം ഉപയോഗിച്ച് ശ്രീകോവിലിനോടൊപ്പം ദ്വാരപാലക ശില്പങ്ങളും സ്വർണപൂശിയിരുന്നു. എന്നാൽ, 2019-ൽ അതേ പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ എത്തിക്കുമ്പോൾ, അവ ചെമ്പുപാളികൾ ആയി രേഖപ്പെടുത്തിയതായി തിരുവാഭരണം കമ്മീഷണർ ആർ.ജി. ആര്‍.ജി. രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറി...
മലപ്പുറം ജില്ല വിഭജിക്കണമെന്ന കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്
Kerala News

മലപ്പുറം ജില്ല വിഭജിക്കണമെന്ന കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്

  കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ആവശ്യം. മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ റവന്യൂ അസംബ്ലിയിലാണ് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ ആവശ്യപ്പെട്ടത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കില്‍ ജില്ലാ വിഭജനം അനിവാര്യമാണെന്നും താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്നാണ് മൊയ്തീൻ അഭിപ്രായപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎ ഉയർത്തിയ ഈ ആവശ്യം ഇപ്പോൾ മുസ്ലിം ലീ​ഗും അവ​...