BREAKING NEWS


Kerala News

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; ഉത്തരവിറക്കി കേരള സർവകലാശാല
Kerala News

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; ഉത്തരവിറക്കി കേരള സർവകലാശാല

  തിരുവനന്തപുരം: ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേരള സർവകലാശാല പുറത്തിറക്കി. ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകുകയും, ഇത് ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നു. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതിയാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വ...
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട 1047 കേസുകൾ പിൻവലിക്കാൻ സർക്കാർ
Kerala News

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട 1047 കേസുകൾ പിൻവലിക്കാൻ സർക്കാർ

  തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. എന്നാൽ ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിൽ ആകെ 2634 കേസുകളാണ് എടുത്തത്.1047 കേസുകൾ പിൻവലിക്കാൻ അപേക്ഷ നൽകുകയോ പൊലീസ് നടപടി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 26 കേസുകളിൽ കോടതി ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഗുരുതര സ്വഭാവമുള്ള ചില കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ 1047 കേസുകളാണ് പിൻവലിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പ...
കരൂരിലെ ദുരന്തം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം
Kerala News

കരൂരിലെ ദുരന്തം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ ബോംബ് ഭീഷണി സന്ദേശം. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പേരുകൾ സന്ദേശത്തിൽ പറയുന്നുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി. സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇ-മെയിലിൻ്റെ അഡ്രസിനായി നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....
എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, എയിംസ് തമിഴ്നാടിന് കൊടുക്കാമെന്നു പറഞ്ഞത് തെളിയിച്ചാൽ പണി അവസാനിപ്പിക്കും: സുരേഷ് ഗോപി
Kerala News

എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, എയിംസ് തമിഴ്നാടിന് കൊടുക്കാമെന്നു പറഞ്ഞത് തെളിയിച്ചാൽ പണി അവസാനിപ്പിക്കും: സുരേഷ് ഗോപി

  തൃശൂർ: എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം എയിംസ് ആലപ്പുഴക്ക് കൊടുക്കില്ലെങ്കിൽ പിന്നെ തമിഴ്നാടിന് കൊടുക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുനമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപി ആദ്യം പറഞ്ഞത് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു. കാസർഗോഡെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി ജില്ലാകമ്മിറ്റി തുടരുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മന്ത്രി പി രാജീവ് കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ച കാര്യം മുന്നോട്ടു വെച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. കൂടാതെ എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ പരസ്യ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന നേതൃത്വം ഇത...
സമുദ്ര മത്സ്യമേഖലയിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം; പ്രഖ്യാപനവുമായി കേന്ദ്ര ഫിഷറീസ് സെക്രട്ടറി
Kerala News

സമുദ്ര മത്സ്യമേഖലയിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം; പ്രഖ്യാപനവുമായി കേന്ദ്ര ഫിഷറീസ് സെക്രട്ടറി

  മത്സ്യബന്ധന വിവരശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്‌ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്‌മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു. അന്താരാഷ്ട്ര വിപണികള...
അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു
Kerala News

അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു

  അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ആൻഡ് എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, കെഎസ്ഐഡിസി എന്നിവർ ചേർന്ന് ഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ്സംഘടിപ്പിക്കുന്നത്. രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ കണറ്റിന് ലഭിച്ചിരുന്നു. അതിന്റെ വിജയത്തിന്റെ തുടർച്ചയായി വിപുലമായിട്ടാണ് മൂന്നാം എഡിഷൻ സംഘടിപ്പിക്കുന്നത്. 00ലധികം പ്രതിനിധികൾ, 100ലധികം എക്സിബിറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും 60ലധികം പ്രമുഖ സ്പീക്കർമാർ തുടങ്ങിയവർ ഒരിപാടിയുടെ ഭാഗമാകും. സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായ മേഖല, അക്കാദമിക് വിഭാഗം,...
മലപ്പുറത്ത് മലമ്പനി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala News

മലപ്പുറത്ത് മലമ്പനി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു.വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. . രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ മ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു. ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വ...
‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
Kerala News

‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, കേരളം എന്നും പലസ്‌തീൻ ജനതയ്‌ക്കൊപ്പമെന്നു വ്യക്തമാക്കി. യുഎസ് പിന്തുണയോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അട്ടിമറിച്ച് ഇസ്രായേല്‍ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ത്തുവെന്നും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന്‍ ജനത നേരിടുന്ന അധിനിവേശവും ദുരിതങ്ങളും വിശദീകരിച്ച അംബാസഡര്‍, കേരളത്തിന്റെ പിന്തുണ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൂടുതല്‍ രാജ്യങ്ങളില്‍നിന്നും ഐക്യദാര്‍ഢ്യം പ്രതീക്ഷിക്ക...
ശബരിമല സ്വർണ്ണപ്പാളി കേസിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala News

ശബരിമല സ്വർണ്ണപ്പാളി കേസിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കാനും , തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കുകയും , ദേവസ്വത്തിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബർ 15 വീണ്ടും പരിഗണിക്കും. സ്വർണപീഠത്തിന്‍റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ ...
ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി
Kerala News

ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി

  തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കേസിൽ പുതിയ വഴിത്തിരിവുകൾ. പീഠം പരാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് സംഘം കണ്ടെത്തി. പീഠം ഒളിപ്പിച്ച ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകിയതിലെ ദുരൂഹത അന്വേഷിക്കുകയാണ് വിജിലൻസ് സംഘം. 2019-ൽ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം നിർമ്മിച്ച പീഠം നിർമ്മിച്ച് നൽകുകയും പിന്നീട് കാണാതായതായും ഉണ്ണിക്കൃഷ്ണൻ പോറ്റി പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ, ൽ പീഠം ജീവനക്കാരന്റെ വീട്ടിലിരുന്നതു പിന്നീട് സഹോദരിയുടെ വീട്ടിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തി.എന്നാൽ അപ്പോഴും പീഠം ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദം. ശബരിമലയിൽ നൽകിയ പീഠം ദേവസ്വം ബോർഡ് രേഖകളിൽ രേഖപ്പെടുത്താതെ സ്ട്രോങ് റൂമിൽ എത്താതെ എങ്ങനെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം തിരികെ എത്തിയെന്നതിലാണ്...