BREAKING NEWS


Kerala News

ലയണൽ മെസ്സിയും അർജെന്റിന ടീമും കേരളത്തിലേക്ക്; ലോകോത്തര നിലവാരത്തിലേക്ക് കലൂർ സ്റ്റേഡിയം ഉയർത്താൻ പദ്ധതിയിട്ട് മുഖ്യമന്ത്രി.
Kerala News

ലയണൽ മെസ്സിയും അർജെന്റിന ടീമും കേരളത്തിലേക്ക്; ലോകോത്തര നിലവാരത്തിലേക്ക് കലൂർ സ്റ്റേഡിയം ഉയർത്താൻ പദ്ധതിയിട്ട് മുഖ്യമന്ത്രി.

  കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നതതല യോഗം ചേർന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. കായികമന്ത്രി വി. അബ്ദുറഹ്മാനും യോഗത്തിൽ പങ്കെടുത്തു. പദ്ധതി ലക്ഷ്യമിട്ട് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സരത്തിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ്‌ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ഫാൻ മീറ്റ് നടത്തുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയും അർജൻ്റീന ടീമും നവംബർ 15ന് കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി രണ്ട് സൗഹൃദമത്സരങ്ങൾക്ക് കലൂർ അന്ത...
വാഹനം ദുല്‍ഖർ വിദേശത്ത് നിന്നും കടത്തിയത്; കസ്റ്റംസ് ഹൈക്കോടതിയിൽ
Kerala News

വാഹനം ദുല്‍ഖർ വിദേശത്ത് നിന്നും കടത്തിയത്; കസ്റ്റംസ് ഹൈക്കോടതിയിൽ

  കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍. വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ ആയിരുന്നു. നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനില്‍ക്കില്ല. ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുല്‍ഖര്‍ സല്‍മാന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. വാഹനം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക...
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി
Kerala News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി

  തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കെഎസ്ഇബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ തർക്കം നടന്നു. എൻഎസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ അംഗീകാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയെങ്കിലും മറ്റു സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നില്ല. ഇതിലാണ് സഭക്കുള്ള പരാതി. അതേ സമയം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി നേരത്തെ...
തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയണം; നവകേരള  ക്ഷേമ  സർവേയുമായി  സർക്കാർ
Kerala News

തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയണം; നവകേരള  ക്ഷേമ  സർവേയുമായി  സർക്കാർ

  തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സർവേയുടെ ഏകോപനവും വിലയിരുത്തലും നിർവഹിക്കുക. കൂടാതെ ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും ക്രമീകരിക്കും. സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്....
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി
Kerala News

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്‌ട്രീയ പോരാട്ടം കോടതിയ്ക്ക് പുറത്ത് മതിയെന്ന് മാത്യു കുഴൽനാടനെ ചീഫ് ജസ്‌റ്റിസ് രൂക്ഷമായി വിമർശിച്ചു. പ്രകൃതിക്ഷോഭത്തിൽ എംഎൽഎ സജീവമായി ഇടപെട്ടു. എന്നാൽ, എല്ലാ കാര്യത്തിലും ഇത്തരം ഇടപെടലിന് ശ്രമിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു....
സ്വര്‍ണപ്പാളി വിവാദത്തിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala News

സ്വര്‍ണപ്പാളി വിവാദത്തിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

    കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല.എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു....
സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; സ്ക്രീനിംഗ് ഇന്ന് മുതൽ
Kerala News

സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; സ്ക്രീനിംഗ് ഇന്ന് മുതൽ

    തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു.നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം സി രാജനാരായണന്‍, സുബാല്‍ കെ ആര്‍, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്. അതേപോലെ ജിബു ജേക്കബ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി സി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാ...
നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം ഇന്ന് പുനരാരംഭിക്കും
Kerala News

നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും. കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ. കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.മലയാളഭാഷാ ബിൽ.കേരള പൊതു സേവനാവകാശ ബിൽ. എന്നീ ബില്ലുകളും ഇന്ന്അ വതരിപ്പിക്കും. സാമ്പത്തിക നടപടികളുടെ തുടർച്ചയായി ഒക്ടോബർ 7, ചൊവ്വാഴ്ച, ധനവിനിയോഗ ബിൽ സഭ പരിഗണിക്കും. സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 10, വെള്ളിയാഴ്ച അനൗദ്യോഗികാംഗങ്ങളുടെ കാര്യം ഒഴിവാക്കി പകരം കരം ഗവ...
പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
Kerala News

പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

  കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്.പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമ...
കേരളത്തിൽ  അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകുന്നു: നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
Kerala News

കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകുന്നു: നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത നിലവാര ഉയർത്തികൊണ്ട് പുതിയ അഞ്ച് ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി വികസന പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിനിതിന്‍ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച വേളയിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് വിശദമായ നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി കുറിപ്പിൽ പറയുന്നു. രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ - മട്...