BREAKING NEWS


Kerala News

കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ
Kerala News

കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ 'അമ്മ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്. തുടക്കം മുതല്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റില്‍ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്....
കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; കുട്ടിയുടെ അമ്മൂമ്മ കസ്റ്റഡിയിൽ
Kerala News

കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; കുട്ടിയുടെ അമ്മൂമ്മ കസ്റ്റഡിയിൽ

എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് കൊല്ലപ്പെട്ടത്. 10 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. അമ്മൂമ്മ മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം;ആറ്റിങ്ങൽ സ്വദേശി
Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം;ആറ്റിങ്ങൽ സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് പനി പിടിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിക്കുകയും ചെയ്തു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേരാണ്. ഈ മാസം നാലു വരെ സംസ്ഥാനത്ത് ഏഴുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയുടെ മരണത്തോടെ ഈ മാസം സംഭവിക്കുന്ന നാലാമത്തെ മരണമാണ്. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡ...
മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; ഹൈക്കോടതി
Kerala News

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യയുടെ ഭാഗം കേട്ട ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകാവൂ. വിവാഹത്തിൻ്റെ നിയമ സാധുത ശരീഅത്ത് നിയമ പ്രകാരം ബന്ധപ്പെട്ട കോടതിയിൽ നിന്ന് സ്ഥാപിച്ചെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിരീക്ഷണം. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കാണ് മത അവകാശത്തേക്കാൾ പ്രാധാന്യം. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. തുടർന്ന്, വിവാഹ രജിസ്ട്രാർ പുരുഷന്റെ ആദ്യ ഭാര്യയ്ക്ക് നോട്ടീസ് അയയ്ക്കണം. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ അവർ എതിർത്താൽ, രണ്ടാം വിവാഹത്തിന്റ...
3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്; 44.30 കോടി രൂപയുടെ ഭരണാനുമതി
Kerala News

3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്; 44.30 കോടി രൂപയുടെ ഭരണാനുമതി

സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍ അനുവദിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് പുതിയ ലാബുകൾക്ക് 44.30 കോടി രൂപയാണ് ലാബുകള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്.നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ളത്. രണ്ട് വര്‍ഷം കൊണ്ട് 5,000ലധികം കാര്‍ഡിയാക് പ്രൊസീജിയറുകളാണ് ചെയ്തത്. രോഗികളുടെ ബാഹുല്യം കൊണ്ടാണ് പുതിയ കാത്ത് ലാബ് അനുവദിച്ചത്. എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായാണ് പുതുതായി കാത്ത് ലാബ് ...
9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ പരാതി നൽകി കുടുംബം
Kerala News

9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ പരാതി നൽകി കുടുംബം

പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ 9 വയസ്സുകാരി വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബം നീതി ആവശ്യപ്പെട്ട് രംഗത്ത്. ഡോക്ടർമാരുടെ വീഴ്ചയാണെന്ന് ആരോപിച്ച് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരുമാസം പിന്നിട്ടിട്ടും നീതി ലഭ്യമാകാതെ തുടരുകയാണെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ചികിത്സാ ചെലവും തുടർന്നുള്ള സഹായത്തിനും സർക്കാർ തിരിഞ്ഞുനോക്കാത്തതായാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബർ 24-ന് വീടിന് സമീപം കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആദ്യം ജില്ലാശുപത്രിയിൽ എത്തിയെങ്കിലും അവിടെ ഉണ്ടായ പിഴവാണ്കൈ മുറിക്കേണ്ടിവന്നതിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ ഡോക്ടർമാരെ സംരക്ഷിച്ചുവെന്ന വിമർശനവും കുടുംബം ഉന്നയിച്ചു. ആരോഗ്യ വകുപ്പ് രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ മാത്ര...
മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ
Kerala News

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ 2 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു കേസ്. 2019 മുതൽ 2021 വരെ രണ്ട് വർഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്‍റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയിൽ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയുമെന്നും പറഞ്ഞ് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്....
ഫോമുകളുമായി ബിഎൽഒമാർ വീടുകളിലേക്ക്; കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് ആരംഭിച്ചു
Kerala News

ഫോമുകളുമായി ബിഎൽഒമാർ വീടുകളിലേക്ക്; കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്.  ഥാകൃത്ത് ടി പത്മനാഭന്‍റെ വീട്ടിൽ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് എന്യൂമറേഷൻ ഫോം നൽകിയത്. സബ് കളക്ടര്‍ അഖിൽ വി മേനോന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കലാമണ്ഡലം ഗോപിയാശാന്‍റെ വീട്ടിൽ എന്യൂമറേഷൻ ഫോമുമായി എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ളവരെ ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.   2025 ഒക്ടോബര്‍ ഏഴു വരെയുള്ള വോട്ടര്‍ പട്ടികയിലുള്ള എല്ലാവര്‍ക്കും എന്യൂമറേഷൻ ഫോം നൽകാനും വിവര ശേഖരണത്തിനുമായി ബിഎൽഒ മാര്‍ വീടുകളിലെത്തും. ഡിസംബര്‍ നാലു വരെ ഇത് നീളും. കരട്‌ വോട്ടർ പട്ടിക ഡിസംബർ 9ന്പ്രസിദ്ധീകരിക്കും.പട്ടികയെക്ക...
ചൂരൽമല ദുരന്തബാധിതരുടെ ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യും
Kerala News

ചൂരൽമല ദുരന്തബാധിതരുടെ ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യും

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസമാസമായി. സപ്ലൈകോ വഴി പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകളാണ് ദുരന്തബാധിതർക്ക് നൽകിയിരുന്നത്. വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഈ കൂപ്പണുകൾ ഏറെ സഹായമായിരുന്നു....
കണ്ണൂരിൽ കിണറ്റിൽ വീണ കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
Kerala News

കണ്ണൂരിൽ കിണറ്റിൽ വീണ കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കണ്ണൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി. അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു....