BREAKING NEWS


Kerala News

കിഫ്ബി @25:
 90,562 കോടിയുടെ പദ്ധതികൾ
Kerala News

കിഫ്ബി @25:
 90,562 കോടിയുടെ പദ്ധതികൾ

നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി.പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലായിടത്തും കിഫ്ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. രജത ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി നിലവില്‍ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ദേശീയ പാതയ്ക്കും വ്യാവസായിക ആവശ്യത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 33,388 കോടി രൂപ കിഫ്ബി ഇതിനോടകം സംസ്ഥാന...
ഐ. എം. വിജയൻ അന്താരാഷ്‌ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു
Kerala News

ഐ. എം. വിജയൻ അന്താരാഷ്‌ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു

കായിക കേരളത്തിന് അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. ഒരു കാലത്ത് തൃശൂർ നഗരത്തിന്റെ മാലിന്യങ്ങൾ അത്രയും പേറിയിരുന്ന ലാലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്. ജീവിച്ചിരിക്കുന്പോൾ സ്വന്തം പേരിൽ കായിക സമുച്ചയം ഉയർന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന്‌ ഫുട്‌ബോൾ താരം ഐ എം വിജയൻ പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ വേടനും, ഐ. എം. വിജയനും തൃശൂർ പൗരാവലിയുടെ ആദരവ് വേദിയിൽ വച്ച് നൽകി. ചടങ്ങിൽ കായിക പ്രതിഭകളെയും ലാലൂർ സമരഭടന്മാരേയും ആദരിച്ചു. ഘോഷയാത്രയും കലാപരിപാടികളും നടന്നു. ...
‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ വെബ്സൈറ്റ് പ്രകാശനം ചെയ്തു
Kerala News

‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ വെബ്സൈറ്റ് പ്രകാശനം ചെയ്തു

പത്തനംതിട്ട : കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രക്ഷണം കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് ഈ തിങ്ക് ഫെസ്റ്റ് വഴി തുറക്കുമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളും യുവജനങ്ങളുടെ നൂതന ആശയങ്ങളും പങ്കുവെക്കാനുള്ള സുപ്രധാന വേദിയായി ഈ ഫെസ്റ്റ് മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, പൊതുഗതാഗതം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, ന്യൂ എനർജി, വ്യവസായം, സ്പോർട്സ്, കൃഷി എന്നീ പത്ത് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക. വെബ്സൈറ്റ് ലോഞ്ചോടുകൂടി തിങ്ക് ഫെസ്റ്റിനായുള്ള രജിസ്ട്രേഷനും ആശയങ്ങൾ സമർപ്പിക്കാനുള്ള സംവിധാനങ്...
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ നിന്നും നഷ്‌ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്ഐടി നിഗമനം....
മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ
Kerala News

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്....
ട്രെയിനില്‍  നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Kerala News

ട്രെയിനില്‍  നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ  റെയില്‍വേ  പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെ...
കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം;സംഭവത്തിൽ പോലീസ് കേസെടുത്തു
Kerala News

കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം;സംഭവത്തിൽ പോലീസ് കേസെടുത്തു

എറണാകുളം:  എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിൽ 71കാരിയായ വയോധികയ്ക്കു ക്രൂര മർദ്ദനം. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്. ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്....
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനച്ചടങ്ങില്‍ പ്രമുഖ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ തിരക്കുകൾ മൂലം ചടങ്ങിൽ എത്താനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് ചിത്രീകരണത്തിലാണ് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്. അതേസമയം, ഈ ചടങ്ങിൽ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ഇന്നു രാവിലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി. വൈകിട്ട് നാല് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുചടങ്ങിൽ രണ്ടാം പ്രഖ്യാപനം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതിനെ ന...
കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖാപിച്ചു
Kerala News

കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖാപിച്ചു

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു, ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്...
കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി
Kerala News

കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി.  ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അം​ഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അം​ഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു....