BREAKING NEWS


Kerala News

എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
Kerala News

എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണ (SIR) നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്‌ഐആർ താൽക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഈ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരേ സമയത്ത് നടക്കുന്നത് ഭരണസ്തംഭനത്തിനും ഉദ്യോഗസ്ഥ ക്ഷാമത്തിനും വഴിയൊരുക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എസ്‌ഐആർ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നുവെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹർജി സമർപ്പിച്ചത്. എസ്‌ഐആർക്ക് അടിയന്തര പ്രാധാന്യമില്ലെന്നും അത് മാറ്റിവെച്ചാൽ ആരെയും ബാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. തദ്ദേശ ...
അരൂർ-തുറവൂർ ഫ്ലൈഓവർ ദുരന്തം: ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചു; നിർമാണ കമ്പനിക്കെതിരെ കേസ്
Kerala News

അരൂർ-തുറവൂർ ഫ്ലൈഓവർ ദുരന്തം: ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചു; നിർമാണ കമ്പനിക്കെതിരെ കേസ്

ആലപ്പുഴ: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ  നിർമാണ കമ്പനിയിക്കെതിരെ  പോലീസ് കേസ് എടുത്തു.  ആവശ്യമായ സുരക്ഷ ഒരുക്കാതിരിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതിരിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പിക്കപ്പ് വാനിൻ്റെ മുകളിൽ ഗർഡർ തകർന്നുവീഴുകയായിരുന്നു. ഇതിൽ പള്ളിപ്പാട് സ്വദേശി രാജേഷ് (ഡ്രൈവർ) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രദേശത്ത് ഇത്തരം അപകടങ്ങൾ ആവർത്തിച്ച് നടക്കുന്നുവെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും നാട്ടുകാർ ആരോപിച്ചു. ജാക്കി തെറ്റി മാറിയതാണ് ഗർഡർ നിലംപതിക്കാൻ കാരണമെന്നാണ് സ്ഥല എംഎൽഎ ദലീമയുടെ വിശദീകരണം.അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യുഡി സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശപ്രകാരം സെക്രട്ടറി ദേശീയപാത അതോറിറ്റി...
സ്‌കൂളുകളില്‍ മതനിരപേക്ഷ സ്വാഗതഗാനം,  ചര്‍ച്ചയ്ക്ക് തുടക്കമിട്ട്  വിദ്യാഭ്യാസ മന്ത്രി
Kerala News

സ്‌കൂളുകളില്‍ മതനിരപേക്ഷ സ്വാഗതഗാനം, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി ശിവന്‍കുട്ടി.ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ് എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ...
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയ്ക്ക്  മുഖ്യമന്ത്രി അംഗീകാരം നൽകി
Kerala News

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി.  ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈൻമെന്റ്. കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപിച്ചിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുക...
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക്  തുടക്കം
Kerala News

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് തുടക്കം

പാലക്കാട്: 57ാമത്‌ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. രാവിലെ 10ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ്‌ കെ ഉമേഷ്‌ പതാക ഉയർത്തിയതോടെയാണ്‌ മത്സരങ്ങൾ ആരംഭിച്ചത്‌. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും പ്രധാന കൂടാതെ സമ്മാനത്തുകയും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ്‌ ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തിപരിചയമേളയിൽ പരാമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ഇ‍ൗവർഷം മുതൽ നട...
ഫിസിയോ തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കരുത്:  നിയമപരമല്ലെന്ന് ഹൈക്കോടതി
Kerala News

ഫിസിയോ തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കരുത്: നിയമപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന വിശേഷണം ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്തവർക്ക് ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാൻ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്. തെറാപ്പിസ്റ്റുകൾ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികാരികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. 1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് അനുസരിച്ച് ഈ പദവി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിനെയും കോടതി പരാമർശിച്ചു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പി...
തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; നിര്‍ണായക ഉത്തരവിറക്കി സുപ്രീം കോടതി
Kerala News, National

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; നിര്‍ണായക ഉത്തരവിറക്കി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നിർണായക ഉത്തരവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായകളെ എട്ടാഴ്ചയ്ക്കുള്ളിൽ നീക്കി വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യത്ത് തെരുവുനായ ആക്രമണങ്ങളും ശല്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എൻ.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പൊതു സ്ഥാപനങ്ങളിൽ തെരുവുനായകൾ കടക്കുന്നത് പൂർണ്ണമായി തടയണമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചാണ് ഈ നടപടികൾ നടപ്പാക്കേണ്ടത്. 2023ലെ ആനിമൽ ബർത്ത് കണ്ട്രോൾ നിയമം അനുസരിച്ച് നായകൾക്ക് വാക്സിനേഷൻ നൽകുകയും വന്ധ്യംകരണം നടത്തുകയും ചെയ...
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു
Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സമീര്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റു പ്രതികള്‍. ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത്.സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ എക്‌സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്നയാളാണ് ലഹരി എത്തിച്ചു നല്‍കിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു....
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ നീക്കം; നിലവാരം ഉയർത്തുക ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala News

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ നീക്കം; നിലവാരം ഉയർത്തുക ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരുടെ അധ്യയന സമയം വർധിപ്പിക്കാൻ നീക്കം.ഒരു പിരീയഡിൻ്റെ ദൈർഘ്യം 45 മിനിറ്റിൽ നിന്ന് ഒരു മണിക്കൂറാക്കി കൂട്ടാനാണ് ആലോചന. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ഈ നടപടി എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. നിലവിൽ 5 മിനിറ്റാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരുടെ അധ്യയന സമയം. ജൂനിയർ വിഭാഗം അധ്യാപകർക്ക് ആഴ്ചയിൽ 15 പിരീഡും സീനിയർ വിഭാഗത്തിന് ആഴ്ചയിൽ 25 പിരീഡും വരെയും ക്ലാസുകളുണ്ടാകും. പീരീഡിൻ്റെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് തസ്തികയടക്കം നിർണയിക്കുന്നത്. പുതിയ നിർദേശം നടപ്പിലാകുമ്പോൾ വ്യാപകമായി തസ്തിക വെട്ടിച്ചുരുക്കുമെന്നും അധ്യാപക പുനർ വിന്യാസം ഉണ്ടാകുമെന്നും സംഘടനകൾ ആരോപിക്കുന്നു. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി കഴിഞ്ഞമാസം 24 നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്.പുതിയ തീരുമാന പ്രകാരം ...
കാലിക്കറ്റ് സർവകലാശാല വിസി നിയമനം; രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
Kerala News

കാലിക്കറ്റ് സർവകലാശാല വിസി നിയമനം; രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു

കാലിക്കറ്റ് സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായ പ്രതികരണം രേഖപ്പെടുത്തി. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും ഇത് സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആരോപിച്ചു. വിജ്ഞാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറലിസത്തെ തകർ‍ക്കാനുള്ള നീക്കമാണെന്നും ആർ. ബിന്ദു വിമർശിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. സമീപകാലം വരെ ശാന്തമായിരുന്ന വിസി നിയമന വിഷയത്തിൽ വീണ്ടും സർക്കാർ-ഗവർണർ തർക്കം രൂക്ഷമാകുകയാണ്. സെർച്ച് കമ്മിറ്റിയിൽ നിന്നു കാലിക്കറ്റ് സർവകലാശാല പ്രതിനിധിയെ പിന്‍വലിക്കാൻ കഴിയില്ലെന്നതാണ് രാജ്ഭവന്റെ നിലപാട്. തன்னை ഒഴിവാക്കണമെന്ന പ്രൊ. എ. സാബുവിന്റെ അഭ്യർത്ഥനയും ഗവർണർ തള്ളിയിരുന്നു. സർവകലാശാലാ സെനറ്റ...