BREAKING NEWS


ഫോമുകളുമായി ബിഎൽഒമാർ വീടുകളിലേക്ക്; കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് ആരംഭിച്ചു

By sanjaynambiar
ec 540x320 1

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്.  ഥാകൃത്ത് ടി പത്മനാഭന്‍റെ വീട്ടിൽ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് എന്യൂമറേഷൻ ഫോം നൽകിയത്. സബ് കളക്ടര്‍ അഖിൽ വി മേനോന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കലാമണ്ഡലം ഗോപിയാശാന്‍റെ വീട്ടിൽ എന്യൂമറേഷൻ ഫോമുമായി എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ളവരെ ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.   2025 ഒക്ടോബര്‍ ഏഴു വരെയുള്ള വോട്ടര്‍ പട്ടികയിലുള്ള എല്ലാവര്‍ക്കും എന്യൂമറേഷൻ ഫോം നൽകാനും വിവര ശേഖരണത്തിനുമായി ബിഎൽഒ മാര്‍ വീടുകളിലെത്തും. ഡിസംബര്‍ നാലു വരെ ഇത് നീളും. കരട്‌ വോട്ടർ പട്ടിക ഡിസംബർ 9ന്പ്രസിദ്ധീകരിക്കും.പട്ടികയെക്കുറിച്ചുള്ള എതിർപ്പുകളും ആവശ്യങ്ങളും അറിയിക്കാനുള്ള കാലയളവ് ഡിസംബർ 9 മുതൽ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ളനോട്ടീസ് ഘട്ടം ഡിസംബർ 9 മുതൽ 2026 ജനുവരി 31 വരെ നടക്കും.അവസാനവോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *