ആദിത്യ എല്‍-1: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ന് വിക്ഷേപിക്കും, ഉറ്റുനോക്കി ലോകം Aditya-L1
Aditya-L1 രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി-57 റോക്കറ്റ് ഇന്ന് രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക.
https://www.youtube.com/watch?v=DIuYIrqg8k4
ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചു.
വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്‌എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്‌എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്...
