BREAKING NEWS


India

എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
India, National, News

എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

മുംബൈ: അഹമ്മദാബാദിൽ 270-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ. ''ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് ഞങ്ങൾക്ക് അത്യന്തം വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല'' എന്ന് അദ്ദേഹം പറഞ്ഞു. ബാധിതർക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കുമ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു....
റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന് റിപ്പോർട്ട്
Entertainment, Entertainment News, India, Top News

റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന് റിപ്പോർട്ട്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ധനുഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 19 ഓളം രം​ഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തെ ഇത് ഒരു തരത...
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക്  മാറ്റി
India

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക് മാറ്റി

ന്യൂയോർക്ക്: ശുഭാംശു ശുക്ലയുടെയുടെ ബഹിരാകാശ യാത്ര ആക്സിയം 4 ദൗത്യം ജൂൺ 22 ലേക്ക് മാറ്റി. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവയ്ക്കുന്നത്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. ഫ്ലോറിഡയിലെ കെന്നഡീസ് സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും സഞ്ചാരികളുണ്ട്. ദൗത്യസംഘം 14 ദിവസം പരീക്ഷണങ്ങളുമായി ഐ എസ്എസിൽ കഴിയും. മെയ് 29നാണ് ആക്സിയം 4 ന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ 10 ലേക്ക് മാറ്റി. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും 11ലേക്ക് മാറ്റി. പിന്നീട് 19 ന് വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും തീയതി വീണ്ടും മാറ്റി ജൂൺ 22ന് വ...
സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
India

സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളുടെ ഡിജിസിഎ( ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പരിശോധന നടക്കുന്നതിനാൽ 6 അന്താരാഷ്ട്ര എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഡ്രീംലൈനറടക്കമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടൻ - അമ്യതസർ, ഡൽഹി- ദുബായ്, ബെംഗളൂരു - ലണ്ടൻ, ഡൽഹി - പാരീസ്, മുംബൈ - സാൻഫ്രാൻസിസ്കോ, അഹമ്മദാബാദ് - ലണ്ടൻ വിമാനങ്ങളാണ് റദ്ദു ചെയ്തത്....
വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി
India

വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി

കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക പ്രശ്നം കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു....
അഹമ്മദാബാദ് വിമാനപകടം: തിരിച്ചറിഞ്ഞത് 125 മൃതദേഹങ്ങൾ, 84 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി
India

അഹമ്മദാബാദ് വിമാനപകടം: തിരിച്ചറിഞ്ഞത് 125 മൃതദേഹങ്ങൾ, 84 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതുവരെ 84 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിലെത്തിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇപ്പോഴും തിരിച്ചറിയാനുള്ളത് നൂറിലധികം മൃതദേഹങ്ങളാണ്. അപകടത്തിൽ ആകെ 274 പേർ മരിച്ചു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവരിൽ 241 പേർ വിമാനത്തിലുണ്ടായവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിക്കാൻ വേണ്ടി നടത്തിയ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫലം കാത്ത് സഹോദരൻ രതീഷ് ഇപ്പോഴും അഹമ്മദാബാദിലുണ്ട്. അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്ന അഹമ്മദാബാദ്–ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1:17ന് എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. അതേസമയം അപകടസ്ഥല...
സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
India

സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ലക്നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്‌നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം. ഉടനെ തന്നെ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിൽ നിന്നാണ് ലാൻഡിങ്ങിനിടെ തീ ഉയർന്നത്. 242 ഹജ്ജ് തീർത്ഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു....
India, Technology

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ സാംസങ് മാനേജ്മെന്റുമായി നടത്തിയ ചർച്ച വിജയിച്ചു. തീരുമാനം അംഗീകരിച്ച് സിഐടിയു യൂണിയൻ. 14 ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. അതേസമയം സിഐടിയു യൂണിയന് അംഗീകാരം നൽകുന്നതിൽ തീരുമാനം ആയില്ല. 37 ദിവസം നീണ്ട സമരത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ആവശ്യപ്പെട്ടുള്ള സമരത്തിൽ തങ്ങളുടെ സിഐടിയു യൂണിയനെ അംഗീകരിക്കണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ട് വെച്ചിരുന്നു. ശമ്പള വർധനവടക്കം ആവശ്യമുന്നയിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. 5,000 രൂപ പ്രതിമാസ ഇൻസെൻ്റീവ്, കൂടുതൽ എയർ കണ്ടീഷൻഡ് ബസുകൾ, വൈവിധ്യമാർന്ന കഫറ്റീരിയ, കൂടുതൽ മെച്ചപ്പെട്ട ഭക്ഷണം, സമ്മാന കുപ്പണുകൾ അടക്കമുള്ള ഒത്തുതീർപ്പ് പാക്കേജ് സാംസങ് കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് തൊ...
India, National, Politics

കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി

ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീ...
Death, India

കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി, 42കാരനെ കൊലപ്പെടുത്തി യുവാവ്

കടമായി വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചു. 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി. പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു. പരിക്കേറ്റ 42കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ പവൻ 500 രൂപയേ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചു. സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വ...