BREAKING NEWS


India

100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ‘അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
India, Latest news, Technology, Top News

100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ‘അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) 'അസ്ത്ര'യുടെ പറക്കൽ പരീക്ഷണം പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) വിജയകരമായി നടത്തി. 2025 ജൂലൈ 11 ന് ഒഡീഷ തീരത്ത് ഒരു Su-30 Mk-I യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത ശ്രേണി, ലക്ഷ്യ കോണുകൾ, പ്ലാറ്റ്‌ഫോം സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങൾക്കെതിരെ പരീക്ഷണത്തിനിടെ രണ്ട് മിസൈൽ വിക്ഷേപണങ്ങൾ നടത്തി. രണ്ട് സാഹചര്യങ്ങളിലും, ആസ്ട്ര മിസൈലുകൾ അവയുടെ ലക്ഷ്യങ്ങളെ ഉയർന്ന കൃത്യതയോടെ നശിപ്പിച്ചു, ഇത് അവയുടെ പ്രകടനത്തെ സാധൂകരിക്കുന്നു. ശത്രു ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഇടപഴകുന്നതിനും നിർണായകമായ RF സീക്കർ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് DRDO ആയതിനാൽ, തദ്ദേശീയ പ്രത...
ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്
India, Cricket, Latest news, Sports, Top News

ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ റിഷഭ് പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. .നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.'' ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടു. പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ്...
മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം
India, Latest news, National, Politics, Top News

മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ്‌ റൗട്ട് ചോദിച്ചു. ’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക...
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു
India, Latest news, Sports, Tennis, Top News

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. Tag:Young Indian women's tennis player Radhika Yadav shot dead by her father...
നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്
India, Kerala News, Latest news, Top News

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്

നീതി ആയോഗിന്റെ 2023-24ലെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നിരവധി ഘടകങ്ങളിൽ ദേശീയ ശരാശരിയെ മറികടന്നെങ്കിലും, ചില ആശാസ്ത്രീയ പ്രവണതകളാണ് സംസ്ഥാനത്തിന് ഉയർന്ന റാങ്കിന് തടസ്സമായത്. കണക്കിലെടുത്ത 11 സൂചകങ്ങളിൽ അഞ്ചിൽ കേരളം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും, പ്രതിരോധ കുത്തിവയ്‌പ്പ്, വീടുകളിൽ പ്രസവം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികൾ തുടങ്ങിയവയിൽ സംസ്ഥാനത്തിന് കുറവ് പ്രകടനം പുറത്തുവന്നു. ഗുജറാത്താണ് ദേശീയതലത്തിൽ ആദ്യ സ്ഥാനത്ത് (90 പോയിന്റ്). മഹാരാഷ്ട്രയും (84), ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയും (83) കേരളത്തിനുമുമ്പിലാണ്. കേരളത്തിനൊപ്പം കര്‍ണാടകയും നാലാം സ്ഥാനത്താണ്. ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും താഴ്ന്ന സ്‌ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹി (93) ഒന്നാമതും, ചണ്ഡീഗഢ് (89) രണ്ടാമതും എത്തി. 2018 മുതൽ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം ഉന്നത സ്ഥാനം നിലനിർത...
വിജയ് ദേവരകൊണ്ട, പ്രകാശ് രാജും ഉൾപ്പെടെ 27 പേർക്കെതിരെ ഇഡി കേസ്
India, Latest news, Top News

വിജയ് ദേവരകൊണ്ട, പ്രകാശ് രാജും ഉൾപ്പെടെ 27 പേർക്കെതിരെ ഇഡി കേസ്

വാതുവെപ്പ് അപേക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് 29 സെലിബ്രിറ്റികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിൽ സൈബരാബാദ് പോലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, മഞ്ചു ലക്ഷ്മി, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും കേസിൽ പ്രതികളാണ്. വ്യക്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പാതകളും ഇഡി നിലവിൽ പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നേരത്തെ, മാർച്ച് 19 ന്, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവരുൾപ്പെടെ 25 വ്യക്തികൾക്കെതിരെ വാതുവയ്പ്പ് അപേക്ഷകൾ പ്രോത്സാഹിപ്പിച്ചതിന് സൈബരാബാദിലെ മിയാപൂർ പോലീസ് കേസെടുത്തിരുന്നു . ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി റാണ ദഗ്ഗുബതിയും പ്രകാശ്...
ഡൽഹിയിൽ ശക്തമായ ഭൂചലനം : 4.4 തീവ്രത രേഖപ്പെടുത്തി
India, Latest news, National, Top News

ഡൽഹിയിൽ ശക്തമായ ഭൂചലനം : 4.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി-എൻസിആറിൽ ബുധനാഴ്ചയുണ്ടായ മഴയെത്തുടർന്ന് വെള്ളം കെട്ടിനിൽക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഡൽഹി-എൻസിആറിൽ ദിവസങ്ങളോളം നീണ്ടുനിന്ന കൊടുങ്കാറ്റിനും ഈർപ്പത്തിനും ശേഷമാണ് മഴ പെയ്തത്. ഭൂകമ്പത്തിന് മുമ്പ് എന്തുചെയ്യണം, ആ സമയത്തും ശേഷവും എന്തുചെയ്യണം...
വഡോദര പാലം തകർച്ച: മൂന്നുവർഷം മുൻപ് മുന്നറിയിപ്പുണ്ടായിട്ടും നടപടി എടുത്തില്ല; ഗുരുതര അനാസ്ഥയെന്ന് ആരോപണം
India, Latest news, Top News

വഡോദര പാലം തകർച്ച: മൂന്നുവർഷം മുൻപ് മുന്നറിയിപ്പുണ്ടായിട്ടും നടപടി എടുത്തില്ല; ഗുരുതര അനാസ്ഥയെന്ന് ആരോപണം

ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത് അധികൃതരുടെ വൻ അനാസ്ഥയെന്നാരോപണം. പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് മൂന്ന് വർഷം മുൻപുതന്നെ ലഭിച്ചിരുന്നുവെങ്കിലും അതിന്മേൽ നിർണായകമായ നടപടികൾ കൈകൊണ്ടില്ലെന്നാണ് ആക്ഷേപം. ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പാലം വീണ്ടും ഗതാഗതത്തിന് തുറന്നുവിട്ടതാണ് ഈ ദാരുണ ദുരന്തത്തിലേക്ക് നയിച്ചത്. 1985ൽ ഉപയോഗത്തിനായി തുറന്ന പാലം കാലപ്പഴക്കത്തിന്റെ കീഴിൽ നിരവധി തവണ ശാന്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മൂന്നു വർഷം മുൻപാണ് പാലത്തിന്റെ ഭാഗങ്ങൾ ഇളകിമാറിയത്. അതിനെ തുടർന്ന് പുതിയ പാലം പണിയാനുള്ള തീരുമാനം എടുത്തു, 212 കോടി രൂപയും പാസാക്കി. എന്നാൽ, നിർമ്മാണം ആരംഭിച്ചില്ല. പഴയ പാലത്തിലൂടെ ഗതാഗതം തുടർന്നുവെന്നും, എളുപ്പത്തിൽ പരിഹരിക്കാവുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്നും വിമർശനമുണ്ട്. പാലത്തിൽ തെരുവുവിളക്കുകൾ പോലും സ്ഥാപിച്ചിരുന്നില്ല....
ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ
India, Kerala News, National, News, Top News

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ

കേരളത്തിലെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. പത്ത് ഉപാധ്യക്ഷന്മാരടക്കം ഏകദേശം 25 പേരാണ് പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ളത്. പാർട്ടിയിൽ ശ്രദ്ധേയമായ പുനഃസംഘടനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ സെക്രട്ടറിമാരായി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരെ പരിഗണിച്ചേക്കും. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം.ടി. രമേശ് തുടരുമെന്നാണുള്ള സൂചന. ശോഭ സുരേന്ദ്രൻ ഉപാധ്യക്ഷ സ്ഥാനത്തിൽ നിന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. നിലവിൽ സ്ഥാനമുണ്ട് എന്ന പേരിൽ പി. സുധീറിനെയും സി. കൃഷ്ണകുമാറിനെയും മാറ്റി പുതിയ നേതാക്കളെ സ്ഥാനങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. സംഘടനാ ചുമതലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർക്ക് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുഴുവൻ സ്വാതന്ത്ര്യമാണുള്ളത്. സംഘടനാ കാര്യങ്ങളിൽ തനിക്ക് വിശ്വാസമുള്ള നേതാക്കളെ മു...
യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും
India, Latest news, National, Top News, World

യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും

കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം ഈ മാസം 22 മുതൽ കൊണ്ടുവരുന്നതിനു പിന്നാലെം വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്. മോണിട്ടെെസേഷൻ പോളിസിയിലാണ് മാറ്റം കൊണ്ടു വരുന്നത്. ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുന്നതിന്റെ ഭാ​ഗമായി ഇനി മുതൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും. ഇതോടെ യൂട്യൂബില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവരും. ജൂലൈ 15 മുതലാണ് പുതിയ പോളിസി നിലവില്‍ വരുന്നത്. യൂട്യൂബ് മോണിറ്റൈസേഷൻ അംഗീകരിക്കാൻ വേണ്ടി ഒരു ചാനലിന് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബർമാരെങ്കിലും ആവശ്യമാണ്. മാത്രവുമല്ല തെ...