BREAKING NEWS


India

ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം, കർശനമായ സമയക്രമം; കേന്ദ്രമന്ത്രി കിരൺ റിജിജു
World, Gulf, India, Latest news, Top News

ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം, കർശനമായ സമയക്രമം; കേന്ദ്രമന്ത്രി കിരൺ റിജിജു

ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകള്‍ ഈ മാസം അവസാനം വരെ സ്വീകരിക്കും. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്ളത്. 40 – 45 ദിവസത്തെ...
ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനൊടുക്കാൻ ശ്രമം; പേടിപ്പിക്കാനെന്ന് സൂപ്രണ്ട്
India, Kerala News, Latest news, Top News, Topnews

ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനൊടുക്കാൻ ശ്രമം; പേടിപ്പിക്കാനെന്ന് സൂപ്രണ്ട്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനെടുക്കാൻ ശ്രമം. മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. അതേ സമയം, സംഭവത്തില്‍ ശീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യ ശ്രമമായിരുന്നില്ല എന്നും വീട്ടില്‍ പോകുന്നതിന് വേണ്ടി പേടിപ്പിക്കാനാണ് ഗുളിക കഴിച്ചത് എന്നുമാണ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. രണ്ട് പാരസെറ്റാമോളും രണ്ട് വിറ്റാമിന്‍ ഗുളികകളുമാണ് കഴിച്ചത്. Tag: Children at...
പിഎസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ഗോവ ഗവർണറായി അശോക് ഗജപതി രാജു; കേന്ദ്രം ഗവർണർ സ്ഥാനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു
India, Latest news, National, News, Top News

പിഎസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ഗോവ ഗവർണറായി അശോക് ഗജപതി രാജു; കേന്ദ്രം ഗവർണർ സ്ഥാനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം പുസപതി അശോക് ഗജപതി രാജുവിനെ കേന്ദ്രം നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു മൂന്നു ഗവർണർ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. 2021 ജൂലൈയിലാണ് ശ്രീധരൻ പിള്ള ഗോവ ഗവർണറായിരുന്നത്. അദ്ദേഹത്തിന് പകരം ഇനി എന്ത് ചുമതല ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ല. മുൻ കേന്ദ്ര വ്യോമയാനമന്ത്രി കൂടിയായ ഗജപതി രാജു രാഷ്ട്രീയത്തിൽ സമൃദ്ധ അനുഭവമുള്ള വ്യക്തിയാണ്. പിഎസ് ശ്രീധരൻ പിള്ള, മുമ്പ് മിസോറാം ഗവർണറായിരുന്നുവെന്നും ബിജെപിയിലെ വിവിധ നിലകളിൽ പ്രവർത്തിച്ചവരിലൊരാളാണെന്നും ശ്രദ്ധേയമാണ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കവീന്ദർ ഗുപ്തയെ നിയമിച്ചു. മുൻ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായ ഗുപ്ത, ജമ്മുവിൽ ജനിച്ചയാളാണ്. അതുകൊണ്ടുതന്നെ ലഡാക്കിനെ ഭരണ ഉന്നതിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയും. മാത്രമ...
” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം
National, Health, India, News, Top News, Topnews

” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം

സി​ഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങൾ നേരത്തെ വന്നിരുന്നു. 2050 ആകു...
ബോയിംഗ് ഡ്രീംലൈനർ വിമാനം: ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ വിദേശ കമ്പനികൾ
India, National, News, Top News

ബോയിംഗ് ഡ്രീംലൈനർ വിമാനം: ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ വിദേശ കമ്പനികൾ

ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സംബന്ധിച്ച ആശങ്കയ്ക്ക് പിന്നാലെ, പരിശോധനയ്ക്ക് തയാറെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികൾ. എത്തിഹാദ് എയർവെയ്‌സിനുശേഷം സിംഗപ്പൂർ എയർലൈൻസും ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ വ്യോമയാന അതോറിറ്റിയായ DGCAയും സമാന പരിശോധന നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ വിമാനം ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ ഇതുവരെ അത്തരമൊരു പരിശോധന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിൽ കഴിഞ്ഞിടെ നടന്ന വിമാനം അപകടത്തിന്റെ പ്രധാന കാരണം എൻജിനിലേക്കുള്ള ഇന്ധനം അടിയന്തരമായി വിഛേദിക്കപ്പെട്ടതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ, പൈലറ്റ്മാർ മനപൂർവ്വം ഓഫാക്കിയതാണോ എന്നതിനെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും നിലന...
നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം
India, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ മറ്റ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമാകുന്നില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ച...
നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം
World, India, Latest news, Top News

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29 ന്. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം അറിയിക്കുക. വിചാരണ കോടതി കേസിൻ്റെ വാദങ്ങൾ പൂർത്തിയായി സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചു. കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഉണ്ടെന്നും പ്രാഥമികമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം. ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎ...
കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ
Latest news, Gulf, India, Top News

കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യ കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെ കാലാവധിയുള്ള ഇ-വിസാ സംവിധാനം ആരംഭിച്ചു. ഇനി മുതൽ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ, ഇനി വിസാ സെന്‍ററുകളിലോ എംബസികളിലോ നേരിട്ട് പോകേണ്ടതിന്‍റെ ആവശ്യമില്ല. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. പുതിയ സംവിധാനത്തിലൂടെ യാത്രാസൗകര്യം കൂടുതൽ ലളിതമാകുകയും, സമയസമർപ്പിതമായി ആസൂത്രണം ചെയ്യാൻ ഉപകരിക്കുകയും ചെയ്യും. ഇ-വിസാ വ്യത്യസ്ത ആവശ്യങ്ങൾക്കായി ലഭ്യമാകുന്നതാണ് — ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്/യോഗ, കോൺഫറൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് അപേക്ഷിക്കാവുന്നത്. ഈ വിസകൾ ഒന്നിലധികം പ്രാവശ്യം ഇന്ത്യ പ്രവേശനം അനുവദിക്കുന്നതും, ആറു മാസം മുതൽ അഞ്ചു വർഷം വരെയുള്ള വ്യത്യസ്ത കാലാവധികളുള്ളതുമാണ്. വിസാ ഫ...
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു
Death, India, National, News, Top News

ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ തിലക് നഗറില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തികുത്ത് നടന്നത്. സംഭവത്തിൽ ആരിഫ്, സന്ദീപ് എന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഖ്യാല്‍ ബി ബ്ലോക്കില്‍ താമസിച്ചിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും കത്തിയുമായി പാര്‍ക്കില്‍ എത്തുകയും വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. Tag: Friends fight in Delhi; Both stabbed to death...
“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
India, Top News

“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ട് BJPയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ LDF നും UDFനും അവസരം നൽകി. എന്നാൽ അവർ നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്നും മാറ്റം ജനങ്...