BREAKING NEWS


Entertainment News

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ട്രെയ്‌ലർ പുറത്ത്
Entertainment News

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ട്രെയ്‌ലർ പുറത്ത്

  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്‌ലർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്...
ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം
Entertainment News

ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം

  ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച " ലോക ചാപ്റ്റർ വൺ ചന്ദ്ര" മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് " ലോക" ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക കല്യാണി പ്രിയദർശൻ എന്നിവരാണ് കവർ ചിത്രത്തിൽ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ മാഗസിൻ്റെ ഏറ്റവും പുതിയ എഡിഷനിൽ ആണ് "ലോക" ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തിടെ "ലോക ചാപ്റ്റർ 2" പ്രഖ്യാപനവും എത്തിയിരുന്നു. ടോവിനോ തോമസ് ആണ് ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്നത്. ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ ആദ്യ ഭാഗത്തിൽ അതി...
തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു
Entertainment News

തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു

  തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് പുതുവഴി തുറക്കുന്നതിനായി ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി)യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്.യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ. മുജീബും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനം സിനിമാ വ്യവസായത്തെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല കെഎസ്എഫ്ഡിസിക്കാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന...
Entertainment News

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ

    ലോക: ചാപ്റ്റർ 2വിന്റെ വരവ് അറിയിച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ്‌ പാർട്ട്‌ അന്നൗൺസ് ചെയ്തത്. അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളിൽ എത്തിയവരാണ് ടോവിനോയും ദുൽഖർ സൽമാനും. ചാത്തനായും ചാർളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകർ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു....
ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് രൂപേഷ് പീതാംബരൻ
Entertainment News

ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് രൂപേഷ് പീതാംബരൻ

  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ചു നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട്തന്നെ ആ വർഷത്തെ മുഴുവൻ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി. കഴിഞ്ഞ ദിവസം ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇങ്ങനെ പ്രതികരിച്ചത്. രൂപേഷ് ആരോപിച്ച സിനിമ ദുൽഖുർ സൽമാൻ നായകനായി എത്തിയ "ചാർളി" ആണെന്നാണ് സോഷ്യൽ മീഡിയയിലെചർച് . സിനിമയിലെ നടൻ, നടി, സംവിധായകൻ, സിനിമ എല്ലാവർക്കും സ്റ്റേറ്റ് അവാർഡ് കൊടുത്തു. മുഴുവൻ അവാർഡും ആ ടീമിന് തന്നെയായിരുന്നു.ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.സിനിമയുടെ പേരോ വർഷമോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്റെ സിനിമകളൊന്നു...
ലോക’ അഞ്ചാം ആഴ്ചയിലേക്ക്- കേരളത്തിൽ 275 സ്‌ക്രീനിൽ
Entertainment News

ലോക’ അഞ്ചാം ആഴ്ചയിലേക്ക്- കേരളത്തിൽ 275 സ്‌ക്രീനിൽ

  ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' അഞ്ചാം ആഴ്ചയിലേക്ക് . 275 സ്ക്രീനിലായി കേരളത്തിൽവിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് .മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് 'ലോക' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപ...
നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്
Entertainment News

നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്

  ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ശ്രദ്ധയും പ്രശംസയും നേടിയ 'ബ്ലൂസ്' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത 'ബ്ലൂസ്', ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഈ കാഴ്ച നിർമ്മിച്ചിരിക്കുന്നത് ഷിബിൻ കെവി, ജാസർ പിവി എന...
വേഫെറർ ഫിലിംസ് ചിത്രം ‘ലോക’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
Entertainment News

വേഫെറർ ഫിലിംസ് ചിത്രം ‘ലോക’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

വേഫെറർ ഫിലിംസ് ചിത്രം 'ലോക' ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ അതിനിടയിൽ ചിത്രത്തിൽ ദുൽഖറിൻ്റെ ചാർളിയുടേയും (ഒടിയൻ) , ടൊവിനോയുടെ മൈക്കിളിൻ്റേയും ( ചാത്തൻ) ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. തെന്നിന്ത്...
നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന “പാതിരാത്രി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഒക്ടോബറിൽ തീയേറ്ററുകളിൽ
Entertainment News

നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന “പാതിരാത്രി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഒക്ടോബറിൽ തീയേറ്ററുകളിൽ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്,...
എസഎൽവി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ൽ നായിക പൂജ ഹെഗ്‌ഡെ
Entertainment News

എസഎൽവി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ൽ നായിക പൂജ ഹെഗ്‌ഡെ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. ചിത്രീകരണം പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര തന്നെയുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്ര...