പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” ടൈറ്റിൽ പോസ്റ്റർ പുറത്ത്
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഫൗസി" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. "എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന...









