BREAKING NEWS


Entertainment News

അഭിഷേക് ശ്രീകുമാർ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം
Entertainment News

അഭിഷേക് ശ്രീകുമാർ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ തിരുവനന്തപുരം ഹെതർ കാൾസർ ടവറിൽ വച്ച് നടന്നു. സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൊന്നായ്യൻ സെൽവം നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസയാണ്. നിരവധി തമിഴ് സിനിമകൾ നിർമ്മിച്ചിട്ടുള്ള സെൽറിൻ പ്രൊഡക്ഷൻ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് അഭിഷേക് ശ്രീ കുമാറിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ധ്രുവ്, അനീഷ്, ശ്രുതി ജയൻ, നൈറ, അർച്ചന വിവേക് തുടങ്ങിയവരാണ്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. പ്രൊജക്റ്റ്‌ ഡിസൈനർ : ഷിജിൽ സിൽവസ്റ്റർ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ പ്രശോഭ് വിജയൻ, എഡിറ്റർ : ഷെറിൽ,...
ഒരു സ്റ്റാർട്ട് അക്ഷൻ സ്റ്റോറി നവംബറിൽ  തീയേറ്ററിലേക്ക്
Entertainment News

ഒരു സ്റ്റാർട്ട് അക്ഷൻ സ്റ്റോറി നവംബറിൽ തീയേറ്ററിലേക്ക്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന, ഒരു സ്റ്റാർട്ട് ആക്ഷൻ സ്റ്റോറി എന്ന ചിത്രം നവംബറിൽ തീയേറ്ററിലെത്തും. യുവ സംവിധായകനായ ടി.എസ്സ്. അരുൺ ഗിലാടി രചന,സംവിധാനം നിർവ്വഹിക്കുന്നു. അരുണോദയം ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മരപ്പാവ, ഗോസ്റ്റിൻ ബദലഹേം, ലൂട്ടോ ആൻഡ് മോനായി എന്നീ സിനിമകൾക്ക് ശേഷം ടി.എസ്.അരുൺ ഗിലാടി രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ, നൂറിൽപരം പുതുമുഖങ്ങൾ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം, സിനിമയ്ക്കുള്ളിൽ നടക്കുന്ന തട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുന്നു.വ്യാജ സിനിമ ഓഡിഷൻ മുതൽ, സിനിമക്കുള്ളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളെയും പരാമർശിക്കുകയും, വിമർശിക്കുകയും ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ ടി.എസ്.അരുൺ ഗിലാടിയാണ്, ചിത്രത്തിലെ പ്രധാന കഥാപാത്രമായ, മന്മഥനെ അവതരിപ്പിക്കുന്നത്. മറ്...
ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്
Entertainment News

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം "45 " ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കൻ താളവും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഫ്‌ളേവറിൽ ഉള്ള നൃത്തവും ഈ ഗാനത്തിൻ്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്ക...
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ നവംബർ ആറിന്; അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്
Entertainment News

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ നവംബർ ആറിന്; അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യുടെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്. നവംബർ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുക. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ "റേജ് ഓഫ് കാന്ത" എന്ന പേരിൽ പുറത്തു വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം സമൂഹ മാധ...
ഗിഫ്റ്റു’മായി സോണിയ അഗർവാളിന്റെ ശക്തമായ തിരിച്ചു വരവ്;ചിത്രം നവംബർ 7ന് തിയറ്ററുകളിൽ
Entertainment News

ഗിഫ്റ്റു’മായി സോണിയ അഗർവാളിന്റെ ശക്തമായ തിരിച്ചു വരവ്;ചിത്രം നവംബർ 7ന് തിയറ്ററുകളിൽ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ 07ന് തീയേറ്ററുകളിലേക്ക്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറിന് ലഭിക്കുന്നത്. പി.പി സിനിമാസിൻ്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം നിർമിക്കുന്നത്. വട...
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി  കമൽഹാസന്റെ വേട്ടയാട് വിളയാട് വീണ്ടും എത്തുന്നു
Entertainment News

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കമൽഹാസന്റെ വേട്ടയാട് വിളയാട് വീണ്ടും എത്തുന്നു

ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ സ്പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക എന്റർടൈമെൻസിനു വേണ്ടി പവൻകുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്. ഗൗതം വാസുദേവ മേനോൻ, കമൽഹാസൻ ടീമിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2006 ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രം. രവിവർമ്മന്റെ മികച്ച ഛായാഗ്രഹണം, ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനങ്ങൾ, കമൽഹാസൻ, ജ്യോതിക ടീമിന്റെ മികച്ച അഭിനയ പ്രകടനം,കോളിവുഡിലെ മികച്ച വില്ലനായ ഡാനിയേൽ ബാലാജിയുടെ ഗംഭീര പ്രകടനം തുടങ്ങിയ അനേകം പ്രത്യേകതകൾ നിറഞ്ഞ വേട്ടയാട് വിളയാട്, കൂടുതൽ ഡിജിറ്റൽ മികവോടെ എത്തുമ്പോൾ, പ്രേക്ഷകർക്ക് അതൊരു വിരുന്നാകും. ഡി.സി.പി രാഘവൻ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങൾ, തന്റേതായ പാതയിലൂടെ അന്വേഷിക്കുന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ...
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ റിലീസ്
Entertainment News

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ റിലീസ്

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യുടെ ടൈറ്റിൽ ട്രാക്ക് നാളെ വൈകുന്നേരം 4.30 ന് പുറത്ത് വരും. "റേജ് ഓഫ് കാന്ത" എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. "കണ്മണീ നീ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്. 'ദ ഹണ്ട്...
പ്രേമവതി തീ തീ..വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; അതിഭീകര കാമുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി
Entertainment News

പ്രേമവതി തീ തീ..വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; അതിഭീകര കാമുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രേമവതി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 'തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ ഓണം മൂഡ് ’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിൻ അശോക്നെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ‘അതിഭീകര കാമുകൻ’ പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്...
ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി
Entertainment News

ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവി, വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് നിയമ പരിരക്ഷ തേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ...
Entertainment News

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ...