BREAKING NEWS


Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലമ്പൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓരോ മുന്നണികൾക്കും പ്രത്യേകമായി കൊട്ടിക്കലാശത്തിനായി ഇടം അനുവദിച്ചിരിക്കുകയാണ്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്ക് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം നടക്കും. പി.വി. അൻവറിന് ചന്തകുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലീസുകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയാണ് കൊട്ടികലാശം....
Election, Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയിൽ നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിൽ രണ്ട...
Election

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും Puthupally CM

Puthupally CM ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. https://www.youtube.com/watch?v=zYcJcRGIgck&t=7s ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന് മുതല്‍ മൂന്നു ദിവസം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രചാരണം ന‌ടത്തും. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേ...
Election, Kozhikode

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും ...
Election, Ernakulam

ട്വന്റി 20 ഇനി നിയമസഭയിലേക്ക്

നെഞ്ചത്തു കൈ വച്ച് ഇടത്തനും വലത്തനും കൊച്ചി : അഞ്ചുവര്‍ഷം മുമ്പു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഉയർന്നു വന്ന ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തു. ഇതിനുപുറമെ മറ്റൊരു പഞ്ചായത്തില്‍ വലിയ കക്ഷിയാവാനും അവര്‍ക്കായി. നാലോളം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാന്‍ ആയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭയില്‍ കാലെടുത്ത് വയ്ക്കാന്‍ ട്വന്റി 20ക്ക് നിഷ്‌പ്രയാസം കഴിയും എന്നതിന്റെ തെളിവാണ് അഞ്ചോളം പഞ്ചായത്തില്‍ ലഭിച്ച മിന്നും ജയം.അതോടുകൂടി തകർന്നു വീണത് എൽഡിഫും യുഡിഫുമാണ് .ഇടതനും വലതനും ഒരുപോലെ സ്വാധീനമുള്ള മേഖലകൾ ട്വന്റി ൨൦യുടെ കയ്യിൽ വന്നപ്പോൾ ഇനി കാളി മാറുന്നത് കണ്ടുതന്നെ അറിയേണ്ടി വരും. കിഴക്കമ്ബലം കൂടാതെ, കുന്നത്...
Election, Kerala News

പുതിയ ഭരണസമിതി ഡിസംബർ 21 ന്

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21 ന് അധികാരമേൽക്കണം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപന...
Election

തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫ് അല്ല ഇവരാണ്..!

സോഷ്യൽ മീഡിയയിൽ 24 ന്യൂസും അവതാരകരും വൈറൽ കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടി.കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണ് . സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് ഇത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇവ എന്നാൽ ഇന്നത്തെ താരം വിജയിച്ച സ്ഥാനാർത്ഥികളോ മുന്നണികളോ മുഖ്യമന്ത്രിയോ അല്ല മലയാളത്തിലെ മുൻനിര വാർത്ത ചാനൽ ആയി വളർന്നുകൊണ്ടിരിക്കുന്ന 24 ന്യൂസും അതിന്റെ സൃഷ്ടാവ് ശ്രീകണ്ഠൻ നായരും ഒപ്പം അവതാരകരായി കൂടുണ്ടായിരുന്ന അരുണും വിജയകുമാറും ആയിരുന്നു. തെരഞ്ഞെടുപ്പ് ചൂടിൽ അവതരണം കത്തികയറിയപ്പോൾ 24 ന്യൂസ് ട്രോളുകളിൽ നിറഞ്ഞു...
Election, Kerala News, Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി. കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതു വരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി. തിരുവനന്തപുരം (9), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (11), കോട്ടയം (9), ഇടുക്കി (1), കാസര്‍ഗോഡ് (7), കണ്ണൂര്‍ (9), കോഴിക്കോട് (3), മലപ്പുറം (4), പാലക്കാട് (5), തൃശൂര്‍ (4), എറണാകുളം (4) സീറ്റുകളാണ് ഉച്ചയ്ക്ക് 12 വരെ നേടിയത്. ...
Election, Kerala News, Latest news

ജനങ്ങള്‍ക്കൊപ്പം പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥിയായി കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാർഡിൽ ആണ് രേഷ്മ മത്സരിച്ചത്. നവംബറിൽ ആണ് 21 വയസ് രേഷ്മയ്ക്ക് തികഞ്ഞത്. കൈയിൽ ഒരു ഡയറിയുമായാണ് രേഷ്മ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാൻ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ കുറിച്ചു കൊണ്ടാണ് സ്ഥാനാർഥി മുന്നോട്ട് പോയത്. കുടുംബം കോൺഗ്രസ്‌ അനുകൂലിക്കുന്നവർ ആണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് രേഷ്മ ഇടത് പക്ഷത്തിലേക്ക് വന്നത്. ...
Election, Kerala News, Latest news

സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ ആണ് ഫൈസൽ വിജയിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു ഫൈസൽ.