BREAKING NEWS


Cinema

14 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി വിജയ് ചിത്രം
Kerala News, Cinema, Latest news, Top News

14 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി വിജയ് ചിത്രം

തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെ കൂടി ദളപതിയാണ് നടൻ വിജയ്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ രസിപ്പിച്ചും ത്രസിപ്പിച്ചും ഒട്ടനവധി സിനിമകൾ സമ്മാനിച്ച വിജയ്, വെള്ളിത്തിരയോട് വിടപറയാൻ ഒരുങ്ങുകയാണ്. ജനനായകൻ എന്ന സിനിമയോടെ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടൻ തന്നെയാണ് അറിയിച്ചതും. ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആഘാതം തന്നെയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനനായകൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ വിജയിയുടെ ഒരു സിനിമ വീണ്ടും തിയറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011ൽ റിലീസ് ചെയ്ത വേലായുധം ആണ് റി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം പത്മനാഭ തിയറ്ററിൽ മാത്രമാണ് റി റിലീസ്. ജൂലൈ 27ന് രാവിലെ ഏഴരയ്ക്ക് ആണ് ഷോ. തിരുവനന്തപുരം വിജയ് ഫാൻസ് ഡിസ്ട്രിക്ട് കമ്മിറ്റിയാണ് വേലായുധം വീണ്ടും തിയറ്ററിലേക്ക് എത്തിക്കുന്നത്. റി റിലീസ് പോസ്റ്റർ വേലായുധത്തിൽ വിജയുടെ സഹോദരിയായി എത്തിയ ശരണ്യയ്ക്ക് സംഘാട...
‘ബൺ ബട്ടർ ജാം’ ജൂലൈ 18ന് തിയേറ്ററുകളിലേക്ക്
Cinema, Latest news, Top News

‘ബൺ ബട്ടർ ജാം’ ജൂലൈ 18ന് തിയേറ്ററുകളിലേക്ക്

'ബൺ ബട്ടർ ജാം' എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമ്മിക്കുന്നത്. ‘കാലങ്ങളിൽ അവൾ വസന്തം’ സംവിധാനം ചെയ്യുകയും ‘സൈസ് സീറോ’ എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാർഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിർദത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവർ അഭിനയിച്ച ‘ബൺ ബട്ടർ ജാം’ എന്ന സിനിമ, നിലവിലെ ജെൻ സി ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്ക...
സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവു ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ
India, Cinema, Latest news, Top News

സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവു ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ

വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ (COFEPOSA) ഉപദേശക ബോർഡ് പാസാക്കിയ ഉത്തരവിനെത്തുടർന്ന്, സ്വർണ്ണ കള്ളക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ബോർഡിന്റെ തീരുമാനം രന്യ റാവുവിനൊപ്പം മറ്റ് രണ്ട് പ്രതികളായ തരുൺ കൊണ്ടരു രാജു , സാഹിൽ ജെയിൻ എന്നിവർക്കും ബാധകമാണ്. ഒരു വർഷത്തെ തടവ് കാലയളവിൽ ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം മൂവർക്കും നിഷേധിക്കപ്പെട്ടതായി നിർദ്ദേശത്തിൽ പറയുന്നു. മെയ് 23 ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) രന്യ റാവുവിന് കോഫെപോസ ഉത്തരവ് നൽകി. ഇതിന് മറുപടിയായി, ജൂൺ 3 ന് അവരുടെ അമ്മ രോഹിണി കർണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കോഫെപോസ പ്രകാരം അധികാരികൾ യഥാർത്ഥ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം, നിയമത്തിലെ സെക്ഷൻ 8 പ്രകാരം പ്രവർത്തിക്കുന്ന കോഫെപോസ ഉപദേശക സമിതി കേസ് പുനഃപരിശോധിച്ചു. ബോർഡ് ഹർജി പരിശോധിക്കുകയു...
12 ഷോകൾ കഴിയുന്നത് വരെ തിയേറ്ററുകളിൽ സിനിമ റിവ്യൂ നിരോധിക്കണമെന്ന് നടൻ വിശാൽ
Latest news, Cinema, Top News

12 ഷോകൾ കഴിയുന്നത് വരെ തിയേറ്ററുകളിൽ സിനിമ റിവ്യൂ നിരോധിക്കണമെന്ന് നടൻ വിശാൽ

ഒരു സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ പൊതുജനങ്ങളുടെ റിവ്യൂ ചിത്രീകരിക്കുന്നത് നിർത്തണമെന്ന് നടൻ വിശാൽ. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ വിശാൽ മാധ്യമങ്ങളോടും തിയേറ്റർ ഓപ്പറേറ്റർമാരോടുമാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്. തമിഴ് ചിത്രമായ 'റെഡ് ഫ്ലവർ' ന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ഈ അഭ്യർത്ഥന. ആദ്യ 12 ഷോകളിൽ തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തേണ്ടതിന്റെ ആവശ്യകത വിശാൽ ഊന്നിപ്പറഞ്ഞു. പൊതുജനാഭിപ്രായം ശേഖരിക്കുന്നതിന് മുമ്പ് കണ്ടന്റ് സ്രഷ്ടാക്കൾ തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് വിശാൽ നിർദ്ദേശിച്ചു. ഈ സമീപനം, ചലച്ചിത്ര പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ ന്യായമായ ഒരു വേദി നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. "ഒരു സിനിമയുടെ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ 12 ഷോകളിൽ, പ്രേക്ഷക അവലോകനങ്ങൾ ചിത്രീകരിക്കാൻ അനുവദ...
‘ആക്ഷൻ ഹീറോ ബിജു 2’ പ്രതിസന്ധിയിൽ‌; നിവിൻ‌പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്
Cinema, Kerala News, Latest news, Top News

‘ആക്ഷൻ ഹീറോ ബിജു 2’ പ്രതിസന്ധിയിൽ‌; നിവിൻ‌പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമാണത്തിന്റെ പേരിൽ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളി നായകനായ മഹാവീര്യർ സിനിമയുടെ നിർമാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്നു 95 ലക്ഷം രൂപ നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ നിർമാണ പങ്കാളിയാക്കാമെന്നും നിവിൻപോളി വാക്കുനൽകിയെന്ന് പരാതിയിൽ പറയുന്നു. 2024 ഏപ്രിലിൽ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റിൽ എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യൻ മൂവി മേക്കേഴ്സിൻ്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാൽ ഇതിനുശേഷം ‌സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്...
ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്
Cinema, Entertainment, Kerala News, Latest news, Top News

ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്

വിവാദമായ 'ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയിൽ 2 മാറ്റങ്ങൾ കൂടെ വരുത്തിയാൽ അനുമതി നൽകാം എന്ന് സെൻസർ ബോർഡ്.ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യമറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേരത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദ്ദേശിച്ചു. Tag: Janaki shoul...
തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ
Cinema, Entertainment, Entertainment News

തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ

ബെംഗളൂരു: കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് സിനിമയുടെ പ്രദർശനം കർണാടകയിൽ നടത്തുന്നതിനായി എല്ലാ സംവിധാനംവും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതോ അനുമതിയില്ലാതെ പ്രതിഷേധത്തിലേർപ്പെടുന്നതോ ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.  സുപ്രീംകോടതി തഗ് ലൈഫ് സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കോടതി വിധി പൂര്‍ണമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന കന്നഡ ഫിലിം ചേംബർ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. സിനിമയുടെ പ്രദർശനത്തെ ഇനി അവർ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന് സംസ്ഥാന വിതരണക്കാരനായ വെങ്കടേഷ് കമലാകർ അറിയിച്ചു. റിലീസ് ഏറെ വൈകിയത...
Cinema, Kerala News

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 27 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. കേസെടുത്ത നടക്കാവ് പൊലീസ് IPC 354 വകുപ്പ് ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു. ...
Cinema, Entertainment, Entertainment News

34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്

മലയാള സിനിമയിലും ഇപ്പോള്‍ ട്രെന്‍ഡ് ആണ് പഴയ ചിത്രങ്ങളുടെ റീമാസ്റ്റര്‍ പതിപ്പുകള്‍. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയത്. മമ്മൂട്ടിയുടെ ഹരിഹരന്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥ അത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെടാനിരിക്കുന്നു. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ റീമാസ്റ്റര്‍ പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലൂടെയല്ല, മറിച്ച് യുട്യൂബിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ താഴ്വാരം എന്ന ചിത്രമാണ് പുതിയ മിഴിവോടെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്‍റെയും വരാനിരിക്കുന്ന വടക്കന്‍ വീരഗാഥയുടെയുമൊക്കെ റീമാസ്റ്ററിംഗിന് ചുക്കാന്‍ പിടിച്ച മാറ്റിനി ന...
Cinema, Kerala News

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു....