BREAKING NEWS


Cinema

‘ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം, തനിക്ക് മത്സരിക്കാൻ താത്പര്യമില്ല’; ആസിഫ് അലി
Cinema, Kerala News, Latest news, Top News

‘ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം, തനിക്ക് മത്സരിക്കാൻ താത്പര്യമില്ല’; ആസിഫ് അലി

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം. അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ല. വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാൻ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തിൽ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്. അതേസമയം അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ...
സൂര്യയുടെ പിറന്നാൾ ദിനത്തിൽ “കറുപ്പ്’ ചിത്രത്തിന്റെ ടീസർ റിലീസായി; മാസ് ഫെസ്റ്റിവൽ ഓൺ സ്‌ക്രീൻ
Cinema, Latest news, Money, Top News

സൂര്യയുടെ പിറന്നാൾ ദിനത്തിൽ “കറുപ്പ്’ ചിത്രത്തിന്റെ ടീസർ റിലീസായി; മാസ് ഫെസ്റ്റിവൽ ഓൺ സ്‌ക്രീൻ

സൂര്യയുടെ മാഗ്നം ഓപസ് ചിത്രം കറുപ്പിന്റെ ടീസർ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നു. ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയർന്ന നിലവാരമുള്ള ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറാണ്. സമ്പന്നവും സ്റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകൾ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്‍ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ള...
‘ആരെങ്കിലും എന്നെ രക്ഷിക്കൂ : പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
Cinema, India, Latest news, Top News

‘ആരെങ്കിലും എന്നെ രക്ഷിക്കൂ : പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

കഴിഞ്ഞ ഏറെ വർഷമായി സ്വന്തം വീട്ടിൽ മാനസിക പീഡനങ്ങൾ നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു തനുശ്രീ ഇക്കാര്യം പറഞ്ഞത്. വർഷങ്ങളായി താൻ പീഡനത്തിന് ഇരയാകുകയാണെന്നും സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ ദത്ത വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. "പ്രിയപ്പെട്ടവരെ, സ്വന്തം വീട്ടിൽ ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഒരു കുഴപ്പം പിടിച്ച വീടാണ് എന്റേത്. വീട്ടിൽ നിന്നും വേലക്കാരികളെ പറഞ്ഞുവിട്ടു. എനിക്ക് അവരെ നിയമിക്കാനും അവകാശമില്ല. മുൻ വേലക്കാരികളിൽ നിന്നും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോഷ്ടിക്കുകയും മോശമാ...
സ്റ്റണ്ട്മാൻ മോഹൻരാജിന്റെ ദാരുണാന്ത്യം: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായവുമായി ചിമ്പു
Latest news, Cinema, Top News

സ്റ്റണ്ട്മാൻ മോഹൻരാജിന്റെ ദാരുണാന്ത്യം: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായവുമായി ചിമ്പു

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിക്കുന്നത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് പറഞ്ഞത്. മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്...
ഹനുമാൻ നായകന്റെ ചിത്രം, റിലീസിനുമുന്നേ ഒടിടി റൈറ്റ്‍സ് വിറ്റു
Cinema, Latest news, Top News

ഹനുമാൻ നായകന്റെ ചിത്രം, റിലീസിനുമുന്നേ ഒടിടി റൈറ്റ്‍സ് വിറ്റു

ഹനുമാനെന്ന സര്‍പ്രൈസ് ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. തേജ സജ്ജയുടെ മിറൈയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഹോട്‍സ്റ്റാറാണ് മിറൈയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി. വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ...
ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്. അടുത്ത 1000 കോടിയോ?
Cinema, Latest news, Top News

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്. അടുത്ത 1000 കോടിയോ?

കെജിഎഫ് എന്ന സിനിമയോട് കൂടിയാണ് കന്നഡ ഇൻഡസ്‍ട്രി രാജമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കാന്താരയും കന്നഡ സിനിമാ ലോകത്തെ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു. താരങ്ങളടക്കം വാഴ്‍ത്തിയ കെജിഎഫ് ബോക്സ് ഓഫീസ് കളക്ഷനിലും അത്ഭുതപ്പെടുത്തി. കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ അത്ഭുതപ്പെടുത്ത ദൃശ്യങ്ങള്‍ കണ്ട് പൃഥ്വിരാജടക്കം അഭിനനന്ദനുമായി എത്തിയിരുന്നു. കന്നഡയില്‍ മാത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്‍ത് കൂടുതല്‍ പേരിലേക്ക് എത്തി. അതിനാല്‍ തന്നെ കാന്താര 2വും രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാന്താരയുടെ പ്രീക്വലായിട്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. കാന്താര 2വിന്റെ മേയ്‍ക്കിംഗ് വീഡിയോയും പുറത്...
ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ
Fashion, Cinema, India, Latest news, Top News

ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ

ചിരഞ്ജീവിയുടെയും നയൻതാരയുടെയും പുതിയ ചിത്രമായ ‘മെഗാ 157’-ന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ രംഗത്ത്. ഒരു മലയാളി വ്ലോഗർ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷൈൻ സ്ക്രീൻസും ഗോൾഡ് ബോക്സ് എന്റർടെയിൻമെന്റ്സും നിയമനടപടിക്കൊരുങ്ങുന്നത്. ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. “മെഗാ 157-ൻ്റെ സെറ്റുകളിൽ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു ഗുരുതരമായ വിശ്വാസലംഘനവും ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനവുമായാണ് കണക്കാക്കുന്നത്,” നിർമാതാക്കൾ എക്സിൽ പോസ്റ്റ്...
റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി
World, Cinema, Latest news, Top News

റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത് ആദ്യമായാണ്. ക്രിസ്റ്റഫർ നോളന്റെ ഓസ്കാർ ചിത്രം ‘ഓപ്പൺഹൈമറിന്’ ശേഷമെത്തുന്ന സിനിമയെന്ന നിലയിൽ ‘ദി ഒഡീസി’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ‘ഒഡീസി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്, ...
ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം
Cinema, Gulf, India, Kerala News, Latest news, Top News

ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്. Tag: Joshi and Unni Mukund...
സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍
Cinema, India, Kerala News, Latest news, Top News

സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍

മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2, 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുക. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയിലെ അസമത്വങ്ങളും അനീതിയും സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നായിരു...