BREAKING NEWS


Cinema

നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ്; സിനിമയ്ക്ക് മേലുള്ള അവകാശം മാറ്റാൻ നടന്റെ അനുമതി വേണ്ടെന്ന് ഷംനാസ്
Top News, Cinema, Kerala News, Latest news

നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ്; സിനിമയ്ക്ക് മേലുള്ള അവകാശം മാറ്റാൻ നടന്റെ അനുമതി വേണ്ടെന്ന് ഷംനാസ്

നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ അവകാശം വ്യാജ ഒപ്പിട്ടു സ്വന്തമാക്കി എന്ന പരാതിയിൽ പ്രതികരണവുമായി നിർമാതാവ് പി.എ. ഷംനാസ്. വ്യാജ രേഖകൾ ചമച്ചല്ല ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയതെന്നും ഷംനാസ്. തനിക്കെതിരെയുണ്ടായത് കള്ളക്കേസ്. ആക്ഷൻ ഹീറോ ബിജുവിന്റെ അവകാശം ഫിലിം ചേമ്പറിൽ നിന്നും തന്റെ പേരിലേക്ക് മാറ്റാൻ പോളി ജൂനിയർ പിക്ചേഴ്സിന്റെയോ നിവിൻ പോളിയുടെയോ സമ്മതപത്രം ആവശ്യമില്ല. ഷിബു തെക്കുംപുറം എന്നയാളുടെ പക്കലാണ് അവകാശം ഉണ്ടായിരുന്നത്. അദ്ദേഹമായിരുന്നു ആദ്യ ഭാഗത്തിന്റെ നിർമാതാവ്. അവിടെനിന്നും അത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിന്റെ പേരിലേക്ക് മാറ്റി. 2024ൽ അവിടെ നിന്നും തന്റെ നിർമാണ കമ്പനിയായ ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് നിയമപരമായി അവകാശം മാറ്റി. അതിൽ പോളി ജൂനിയർ പിക്ചേഴ്സിന്റെയോ നിവിൻ പോളിയുടെയോ യാതൊരു സമ്മതപത്രവും ആവശ്യമില്ല. ടൈറ്റിൽ തന്റെ നിർമാണ കമ്പനിയിലേക്ക് മാറ്റാൻ ...
‘മഹാവതാര്‍ നരസിംഹ’ കാണാന്‍ തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍; ഇന്‍റര്‍വെലിന് ഭജന
Top News, Cinema, India, Latest news

‘മഹാവതാര്‍ നരസിംഹ’ കാണാന്‍ തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍; ഇന്‍റര്‍വെലിന് ഭജന

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് ചിത്രങ്ങള്‍ എത്തുന്നതിന്‍റെ തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലി ആയിരുന്നു. പിന്നീട് കെജിഎഫും കാന്താരയുമടക്കം നിലവധി ചിത്രങ്ങള്‍ എത്തി. അത്രത്തോളം വലിയ വിജയങ്ങള്‍ അല്ലാതിരുന്ന ചിത്രങ്ങളും അത്തരത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്നുള്ള ഒരു പാന്‍ ഇന്ത്യന്‍ അനിമേഷന്‍ ചിത്രവും അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത മഹാവതാര്‍ നരസിംഹയാണ് ആ ചിത്രം. 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ എന്നതാണ് ചിത്രത്തിന്‍റെ ജോണര്‍. കന്നഡയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്. കന്നഡയാണ് ഒറിജിനലെങ്കിലും ഏറ്റവും കളക്ഷന്‍ വന്നത് ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്...
ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്: ദൃശ്യ വിസ്മയം തീർത്തു അവതാർ
Top News, Cinema, Latest news, World

ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്: ദൃശ്യ വിസ്മയം തീർത്തു അവതാർ

ലോകമെമ്പാടും പ്രേക്ഷകരുള്ള ചിത്രമാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം ജയിംസ് കാമറൂണ്‍ തന്നെയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫയര്‍ ആൻഡ് ആഷും ദൃശ്യ വിസ്‍മയമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്‍ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും. അവതാര്‍ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സോ സാൽഡാനയും സാം വർത്തിംഗ്ടണുമാണ്. ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്...
മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി: അമ്മ തെരഞ്ഞെടുപ്പ്
Top News, Cinema, Kerala News, Latest news

മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി: അമ്മ തെരഞ്ഞെടുപ്പ്

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്‍റെ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ല...
വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്
Top News, Cinema, Kerala News, Latest news

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി."ആക്ഷൻ ഹീറോ ബിജു 2" സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാ...
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്
Cinema, Election, Kerala News, Latest news, Top News

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാൻ നാമ നിർദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്‍റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു. നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ചു ലിസ്റ്റിന്‍ സ്റ്റീഫന്‍ സാന്ദ്ര തോമസിനെതിരെ രണ്ട് കോ...
രാജ്യസഭാ എം.പിയായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു
Top News, Cinema, India, Latest news, Politics

രാജ്യസഭാ എം.പിയായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം പറഞ്ഞു, "ഞാൻ സത്യപ്രതിജ്ഞ ചെയ്ത് പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ കടമ നിർവഹിക്കും." ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണിൽ കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുള്ള ബ്ലോക്കിൽ ചേർന്നതിനുശേഷം, ലോക്‌സഭാ സീറ്റിൽ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചു. പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പാർട്ടി പൂർണ്ണ പിന്തുണ നൽകിയെങ്കിലും അദ്ദേഹം രണ്ടാമത്തേത് തിരഞ്ഞെടുത്തു. ഈ വർഷം ആദ്യം, ചെന്നൈയ...
സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ് വരുമാനം
World, Cinema, Gulf, Latest news, Top News

സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ് വരുമാനം

സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, ഹോബൽ, അൽ സർഫ, ഇസ്ആഫ്, ഫഖ്ർ അൽസുവൈദി, ലൈൽ നഹാർ, സെയ്ഫി,തഷ്വീഷ് ആണ് കൂടുതൽ നേട്ടം കൈവരിച്ച സിനിമകൾ. 2025 ജൂലൈ 13 മുതൽ 19 വരെയുള്ള ആഴ്ചയ്ക്കുള്ളിൽ മാത്രം 2.6 കോടി റിയാൽ മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കമീഷൻ അറിയിച്ചു. വരുമാന പട്ടികയിൽ ഒന്നാമത് എത്തിയത് അമേരിക്കൻ ചിത്രമായ ‘എഫ്1: ദി മൂവി’ ആണ്, ...
അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ
Cinema, Kerala News, Latest news, Top News

അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള കടുത്ത മത്സരം തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം. മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്...
സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
Cinema, India, Kerala News, Latest news, Top News

സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവ് ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സ...