BREAKING NEWS


Business

ഭീകരതയ്ക്കെതിരെ കൈകോർത്ത് ഇന്ത്യയും റഷ്യയും: സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി
Business

ഭീകരതയ്ക്കെതിരെ കൈകോർത്ത് ഇന്ത്യയും റഷ്യയും: സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ദൃഢമായ സൗഹൃദം ഭാവിയിൽ ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പരാമർശങ്ങൾ. ​"വരും കാലങ്ങളിൽ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ നമ്മെ പൂർണ്ണമായും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക," റഷ്യൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ​ഭീകരതയുടെ വേരുകൾ ഒന്ന് ​ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, അടുത്തി...
കപ്പയൊ കാച്ചിലൊ അല്ലാ! മണ്ണുമാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം
Business

കപ്പയൊ കാച്ചിലൊ അല്ലാ! മണ്ണുമാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം

എറണാകുളം: കൊച്ചി മരട് തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ നെട്ടൂരിൽ മണ്ണുമാറ്റിയപ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി. ​നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ജംഗ്ഷൻ മുതൽ നെട്ടൂർ മേൽപ്പാലം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കുഴിച്ചപ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവന്നത്. ഭൂമിയിൽ നിന്ന് ഏകദേശം ഏഴ് അടിയോളം താഴ്ചയിൽ നിന്നാണ് പഴയ മണ്ണ് നീക്കം ചെയ്തത്. ​പുറത്തെടുത്ത അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക്, തുണി, തെർമോകോൾ, ലെതർ തുടങ്ങിയവ ഉൾപ്പെടുന്ന വിവിധതരം മാലിന്യങ്ങളാണ് കണ്ടെത്തിയത്. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇത്രയധികം മാലിന്യം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്....
ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’ ഇന്ന് തിയേറ്ററുകളിൽ എത്തി
Business

ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’ ഇന്ന് തിയേറ്ററുകളിൽ എത്തി

    ആദ്യ ഷോകൾക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത് ഗംഭീര പ്രതികരണങ്ങളാണ്. പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചു എന്നും സിനിമയിലെ ആക്ഷൻ രംഗങ്ങൾ മികച്ചതാണ് എന്നുമാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. സിനിമയുടെ മേക്കിംഗ് നിലവാരം എടുത്തുപറയേണ്ട ഒന്നാണ്. ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. ബി. ബിനിൽ ആണ് . ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങിയ ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമിച്ചത്. ഡോണാ തോമസ് ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. ​അഭിനേതാക്കളും പ്രമേയവും ​ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി എത്തുന്ന സിനിമ കൂടിയാണ് 'പൊങ്കാല'. ​ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ...
കൊച്ചിയിൽ നിന്നും പുറപ്പെട്ടു എന്നാൽ ഇറ്റലിയിലേക്ക് എത്തിയുമില്ല! വിദേശ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
Business

കൊച്ചിയിൽ നിന്നും പുറപ്പെട്ടു എന്നാൽ ഇറ്റലിയിലേക്ക് എത്തിയുമില്ല! വിദേശ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

    കൊച്ചി: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അങ്കമാലി എസ്.എൻ.ഡി.പി. ജംഗ്ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയിയെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ​കാലടി നടുവട്ടം സ്വദേശിനിയിൽ നിന്നും എട്ട് ലക്ഷം രൂപയോളമാണ് ബിനോയി ഉൾപ്പെടുന്ന മൂന്നംഗ സംഘം തട്ടിയെടുത്തത്. ഇറ്റലിയിൽ ഹോം നേഴ്‌സായി ജോലി ശരിയാക്കി നൽകാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പണം കൈക്കലാക്കിയത്. ​പണം നൽകിയിട്ടും ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ യുവതി കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പു സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി....
ആഞ്ഞുപിടിച്ചാൽ കൊച്ചിയും അങ്ങെടുക്കാം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി
Business

ആഞ്ഞുപിടിച്ചാൽ കൊച്ചിയും അങ്ങെടുക്കാം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി

    കൊച്ചി : കണ്ണൂരും മലപ്പുറവും പോലെ  ധൃഢമായ രാഷ്ട്രീയമുള്ള തൃശ്ശൂരിനെ എടുക്കാൻ കഴിഞ്ഞെങ്കിൽ കൊച്ചി വിദൂരത്തല്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രവിപുരത്ത് നടന്ന കൊച്ചിൻ കോർപ്പറേൻ സ്ഥാനാർഥി സംഗമത്തിൽ പ്രസംഗികുകയായിരിന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നടന്ന ചടങ്ങിലാണ് തൃശ്ശൂർ എനിക്ക് വേണം , നിങ്ങളത് എനിക്ക് തരണം, ഈ തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ എന്ന വൈറൽ ഡയലോഗ് അദ്ദേഹം പറഞ്ഞത്. കൊച്ചിൻ കോർപ്റേഷനെ വൻതോതിൽ സഹായിക്കുന്നത് മെട്രോയാണ്, കൊച്ചി സിറ്റിയിലെ മെട്രോ സർവീസ് കോയമ്പത്തൂർ വരെ എത്തിയാലേ അത് പൂർണതയിൽ എത്തു എന്ന് മന്ത്രി. ബി. ജെ. പി  സിറ്റി ജില്ലാ പ്രസിഡന്റ്‌ കെ. എസ് ഷൈജു, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, എൻ. ഡി. എ സ്ഥാനാർഥികളായ ടി. പി സിന്ധുമോൾ, സി. ജി രാജഗോപാൽ, പ്രീപ്തി രാജ്, എ. ബി. അനിൽകുമാർ, കെ ആർ വേണുഗോപാൽ, മഞ്ജുഷ, പി ഐശ്വര്യ എന്നിവർ പ്രസ...
Business

അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് അല്ലാ പകരം റെയിൽവേ ട്രാക്കിലേക്ക്..

  എറണാകുളം : കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്.പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കുന്നുണ്ട്. ട്രാക്കിന്റെ മധ്യഭാഗത്താണ് ആട്ടുകല്ല് കണ്ടെത്തിയത്. മൈസുരു- കൊച്ചുവേളി ട്രെയിന്‍ ഈ വഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ആട്ടുകല്ല് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിവെച്ച് റെയില്‍വേ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു....
ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Business

ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നു മുതല്‍ 19 വരെയുള്ള തീയതികളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര്‍ മരണം
Business, National

ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര്‍ മരണം

ശ്രീകാകുളം (ആന്ധ്രാ പ്രദേശ്): ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ  ആള്‍ക്കൂട്ട ദുരന്തത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ടെന്നും അവരില്‍ ചിലരുടെ നില ഗുരുതരവുമാണ്ഏകാദശിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിനായി വലിയ തിരക്കായിരുന്നു ക്ഷേത്രപരിസരത്ത്. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിനിടയാക്കി. പരിക്കേറ്റവരെ അതിവേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കസിബുഗ്ഗ പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം അറിയിച്ചു. “ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ അപകടം വളരെ വേദനാജനകം. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ദുഖം പങ്കുവെക്കുന്നു...
2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇറക്കുമതി; അമേരിക്കൻ എണ്ണ കൂടുതൽ വാങ്ങി ഇന്ത്യ
Business

2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇറക്കുമതി; അമേരിക്കൻ എണ്ണ കൂടുതൽ വാങ്ങി ഇന്ത്യ

ന്യൂഡൽഹി : അമേരിക്കയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി ഇന്ത്യ.  ക്ടോബർ 27 വരെ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലിലെത്തി, 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണ് ഇതെന്നതാണ് സവിശേഷത. ഒക്ടോബർ മാസത്തിൽ അമേരിക്കയിൽ നിന്നും പ്രതിദിനം ഏകദേശം 575,000 ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും നവംബറിൽ ഇത് ഏകദേശം 400,000–450,000 ബാരലായി ഉയരാമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ശരാശരി 300,000 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടായിരുന്നത്. ട്രംപ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് അസംസ്കൃത എണ്ണ ഇറക്കുമതി...