
കൊച്ചി : കണ്ണൂരും മലപ്പുറവും പോലെ ധൃഢമായ രാഷ്ട്രീയമുള്ള തൃശ്ശൂരിനെ എടുക്കാൻ കഴിഞ്ഞെങ്കിൽ കൊച്ചി വിദൂരത്തല്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രവിപുരത്ത് നടന്ന കൊച്ചിൻ കോർപ്പറേൻ സ്ഥാനാർഥി സംഗമത്തിൽ പ്രസംഗികുകയായിരിന്നു.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നടന്ന ചടങ്ങിലാണ് തൃശ്ശൂർ എനിക്ക് വേണം , നിങ്ങളത് എനിക്ക് തരണം, ഈ തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ എന്ന വൈറൽ ഡയലോഗ് അദ്ദേഹം പറഞ്ഞത്. കൊച്ചിൻ കോർപ്റേഷനെ വൻതോതിൽ സഹായിക്കുന്നത് മെട്രോയാണ്, കൊച്ചി സിറ്റിയിലെ മെട്രോ സർവീസ് കോയമ്പത്തൂർ വരെ എത്തിയാലേ അത് പൂർണതയിൽ എത്തു എന്ന് മന്ത്രി. ബി. ജെ. പി സിറ്റി ജില്ലാ പ്രസിഡന്റ് കെ. എസ് ഷൈജു, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എൻ. ഡി. എ സ്ഥാനാർഥികളായ ടി. പി സിന്ധുമോൾ, സി. ജി രാജഗോപാൽ, പ്രീപ്തി രാജ്, എ. ബി. അനിൽകുമാർ, കെ ആർ വേണുഗോപാൽ, മഞ്ജുഷ, പി ഐശ്വര്യ എന്നിവർ പ്രസംഗിച്ചു
