BREAKING NEWS


Around Us

Breaking News, Crime, Kozhikode

കെ എം ഷാജിക്കെതിരായ അന്വേഷണം; ഷാജിയുമൊത്തുസ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി, ഇ ഡി മുനീറിനെയും ചോദ്യം ചെയ്യും, വിളി കാത്ത് മുനീർ…

കോഴിക്കോട് : 2010 ലാണ് എം കെ മുനീർ കെ എം ഷാജിയുമൊത്ത് ഭൂമി വാങ്ങുന്നത്. ഇതിന്‍റെ രേഖകള്‍ എം കെ മുനീര്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. എം കെ മുനീറിന്റെ സഹായി ഇത് സംബന്ധിച്ച രേഖകള്‍ ഇ ഡി ഓഫീസില്‍ എത്തിക്കുകയായിരുന്നു.അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. കെ എം ഷാജി കള്ളപ്പണം ഉപയോഗിച്ചാണോ ഭൂമി വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്. കെ എം ഷാജിയുടെ ഭാര്യ, ഭാര്യയുടെ ബന്ധു, എം കെ. മുനീറിന്റെ ഭാര്യ എന്നിവരുടെ പേരിലാണു 2010ല്‍ കോഴിക്കാട് മാലൂര്‍ കുന്നില്‍ 93 സെന്റ് ഭൂമി വാങ്ങിയത്. ഷാജി ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചു. എ കെ മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റു. ...
Crime, Ernakulam, Politics

ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്,

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം തു​ട​രും. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഉ​ണ്ടെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണ് അ​റ​സ്റ്റെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ...
Breaking News, Politics, Thiruvananthapuram

ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെ, പക്ഷെ ജയിലിൽ നിന്നല്ലെന്ന് ഡിഐജി…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാം ശബ്മദം റിക്കാർഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് ഡിജിപി പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ്‌ ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജയിലിലെ അന്വേഷണം പൂര...
Around Us, Ernakulam, Kerala News, Latest news

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന തന്റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടന്നുണ്ടായ സംശയാസ്പദമാണെന്ന് ഹർജിയിൽ പറയുന്നു. മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവിശ്യം. നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവിശ്യം. മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്തിട്ടില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തണം എന്നും സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. ...
Around Us, COVID, Health, India, Latest news

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വർഷം നേസൽ വാക്സിൻ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത്‌ ബയോടെക് അധികൃതർ അറിയിച്ചു. ലോകത്താകമാനം കോവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്‌. കോവിഡ് വാക്സിൻ എത്തിയാൽ ആദ്യ ഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടിക തിരിച്ചവർ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിൻ ആദ്യം നൽകുക. ...
Around Us, Kannur, Kerala News, Latest news

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വിലവരുന്ന 1096ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഈ മാസം കരിപ്പൂർ വിമാനത്താവളത്തിൽ മാത്രം സ്വർണം പിടികൂടിയത് മൂന്നിലേറെ തവണയാണ്. ...
Around Us, Kerala News, Latest news, Pathanamthitta

ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ തീർഥാടകർക്ക് പ്രവേശനം

ശബരിമല മല ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശന അനുമതി ഉള്ളു. ക്ഷേത്രതന്ത്രി കണ്ണൂർ രാജീവരുടെ കാർമികത്വത്തിൽ മേൽ ശാന്തി സുധീർ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്. 16ന് പുതിയ മേൽശാന്തിയാകും നട തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ താങ്ങാൻ അനുമതി ഇല്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക്‌ ചെയ്ത 1000പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി ഉള്ളത്. ...
Wayanad

കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു. ​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...