BREAKING NEWS


Kottayam

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എം എൽ എ
Kottayam, Kerala News, Latest news, Top News, Topnews

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം....
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
Kottayam, Kerala News, Latest news, Top News, Topnews

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ റവന്യൂ സംഘം ഇന്ന് പരിശോധന നടത്തും. കളക്ടറുടെ നേതൃത്വത്തിലാവും സംഘം പരിശോധന നടത്തുക. ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സർക്കാരിന് നൽകും. ഇതിനിടെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. ...
കോട്ടയം മെഡി.കോളേജ് അപകടം; കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി മരിച്ചു
Kottayam, Breaking News, Kerala News, Latest news, Top News

കോട്ടയം മെഡി.കോളേജ് അപകടം; കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുള്ള അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരാളെ പുറത്തെടുത്തു. ഒരു സ്ത്രീയെയാണ് പുറത്തെടുത്തത്. സത്രീ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ആളെ പുറത്തെടുത്തത്. ​രോ​ഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന് സ്ത്രീയെയാണ് പുറത്തെടുത്തത്. കുളിക്കാൻ പോയപ്പോയപ്പോഴായിരുന്നു അപകടം നടന്നത്. സംഭവം നടന്ന് 2 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തം നടത്തിയത്. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്...
എം.സി റോഡിൽ പിക്കപ്പും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
Kottayam, Kerala News

എം.സി റോഡിൽ പിക്കപ്പും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം.സി. റോഡിലെ കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ബൊലീറോയിൽ യാത്ര ചെയ്ത കൊല്ലാട് കുഴക്കീൽ സ്വദേശിയായ ജെയ്മോൻ ജെയിംസ് (43), മംഗളാലയം സ്വദേശിയായ അർജുൻ (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് എതിർദിശയിൽ വന്ന പിക്കപ്പ് വാനുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൊലീറോ ജീപ്പ് പൂർണ്ണമായി തകർന്നു, പിക്കപ്പ് വാനിനും ഗൗരവമായി കേടുപറ്റി. സംഭവസ്ഥലത്തേക്ക് ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്....
കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
Kottayam

കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ. എസ്. ചാക്കോ, വി. എസ്. മോഹനൻ എന്നിവർക്കാണ് കടിയേറ്റത്.
സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്
Kottayam, Kerala News

സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്

കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. ഇയാൾ സംശയരോഗത്തിന് അടിമയാണെന്നും സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും കുടുംബം പോലീസിന് നൽകി. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11:30 യോടെയാണ് ഭർത്താവ് സനുകുട്ടൻ രേണുകയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുകയായിരുന്ന രേണുകയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിനുശേഷം സനുകുട്ടൻ കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു....
Kottayam

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി Maria Oommen

Maria Oommen സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്. Also Read : https://steelblue-ferret-311405.hostingersite.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണശേഷവും അദ്ദേഹത്തിന്‍റെ ഓർമകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്‍റെ പക തീർക്കലാണ് രാഷ്‌ട്രീ...
Kottayam

ആദ്യത്തെ കണ്‍മണിയെത്തി ; സന്തോഷം പങ്കുവച്ച് ജെയ്കും ഗീതുവും Baby boy for Jaick

Baby boy for Jaick പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. Also Read : https://steelblue-ferret-311405.hostingersite.com/is-planned-to-loot-temple-kill-priest-in-kerala-nia/ അമ്മയും ആൺകുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്കും ഗീതുവും തമ്മിലുള്ള വിവാഹം. https://www.youtube.com/watch?v=JX7vwquWD1s&t=14s തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ...
Kottayam

മാധ്യമ പ്രവർത്തകക്കെതിരെ സൈബർആക്രമണം:മുഖ്യമന്ത്രിക്കു പോലിസിനുംപരാതി നൽകി Cyber Attack

Cyber Attack T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. https://www.youtube.com/watch?v=fgF04dOuT20 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്. https://www.youtube.com/watch?v=WEMTi0Zw4P4&t=13s ...
Kottayam

’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF

UDF റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മൻ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാൻ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. https://www.youtube.com/watch?v=WEMTi0Zw4P4&t=4s ...