BREAKING NEWS


ഷറഫുദീൻ – കല്യാണി പണിക്കർ ചിത്രം ‘മധുവിധു’; ആഗോള റിലീസ് മെയ് ഒന്നിന്

By sanjaynambiar
Madhuvidhu Movie Release Date 720x720 1

കൊച്ചി: അജിത് വിനായക ഫിലിംസ് നിർമിക്കുന്ന ‘മധുവിധു’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസ്യും സഹനിർമ്മാതാക്കളാണ്. ചിത്രത്തിലെ നായികയായി എത്തുന്നത് നടി ബിന്ദു പണിക്കർയുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കറുടെ ബിഗ് സ്‌ക്രീൻ നായികാ അരങ്ങേറ്റ ചിത്രവുമാണ് ‘മധുവിധു’. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ‘ഷൈലോക്ക്’, ‘മധുര മനോഹര മോഹം’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള അവരുടെ പുതിയ സംരംഭമാണിത്.

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി ഫൺ എന്റർടെയ്‌നറായി ചിത്രം ഒരുക്കുന്നതാണ് സൂചന. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കേരളത്തിലെ റിലീസ് വിതരണ ചുമതല അജിത് വിനായക ഫിലിംസാണ്. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊജക്ട് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *