BREAKING NEWS


ഭാരതാംബ വിവാദം: ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

By sanjaynambiar
governor scouts

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. രൂക്ഷഭാഷയിൽ വിമർശിച്ച ശേഷം മന്ത്രി വേദി വിടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *