BREAKING NEWS


റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന് റിപ്പോർട്ട്

By sanjaynambiar
Screenshot 2025 06 18 184718

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ധനുഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 19 ഓളം രം​ഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്.

ചിത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.

നാ​ഗാർജുന, രശ്മിക മന്ദാന, ജിം സർഭ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധ‌നുഷെത്തുന്നത്. രശ്മികയും ധനുഷും തമ്മിലുള്ള രം​ഗവും, നാ​ഗാർജുനയുടെ ഒരു ടാക്സി സീനും ജിം സർഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണൽ സീനുകളുമാണ് ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Tag; Dhanush’s film Kubera is gearing up for release; Report says around 19 scenes have been cut from the film

Spread the love

Leave a Reply

Your email address will not be published. Required fields are marked *