ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട 66 പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്.യുവതീപ്രവേശനം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ മുൻ വിധി പുനഃപരിശോധിക്കാമെന്ന തീരുമാനം മുമ്പ് എടുത്തിരുന്നു. എന്നാൽ അതിന് മുൻപ് ഹിന്ദുമതം ഉൾപ്പെടെ വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യ മതാചാരങ്ങളും സംബന്ധിച്ച നിയമചോദ്യങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വ്യക്തത നൽകണം. ഇതിനായുള്ള ബെഞ്ച് രൂപീകരണത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കാനിടയുണ്ട്.

ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷമേ ശബരിമല വിഷയം വീണ്ടും അഞ്ചംഗ ബെഞ്ച് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കൂ. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത് 2019ലാണ്. കോവിഡ് സാഹചര്യത്തെ തുടർന്ന് ഒൻപതംഗ ബെഞ്ചിന്റെ വിചാരണ പിന്നീട് മാറ്റിവച്ചിരുന്നു. 2018ലെ സുപ്രീം കോടതി വിധിയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചിരുന്നു. ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക് ദർശനം നിഷേധിക്കുന്നത് ഭരണഘടനാവകാശ ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു അന്നത്തെ വിധി.
Related posts:
- ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും
- തേന്‍ കഴിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തല്‍.
- ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും
- ഡല്‍ഹിയിലെ രാജ്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ തീപിടിത്തം
