BREAKING NEWS


ഇന്ത്യയുമായി ഹസ്തദാനത്തിന് തയ്യാറെന്ന്  പാകിസ്ഥാന്‍ ക്യാപ്റ്റന്‍  അലി ആഗ

By sanjaynambiar
images 6

കൊളംബോ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാൻയും തമ്മിലുള്ള ടി20 മത്സരം നടക്കാനിരിക്കെ ഹസ്തദാന വിഷയത്തിൽ പ്രതികരണവുമായി പാക് നായകൻ അലി ആഗ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇന്ത്യ തയ്യാറാണെങ്കിൽ താനും ഹസ്തദാനം നടത്താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

“ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടീം ഹസ്തദാനത്തിന് തയ്യാറായാൽ നാളെ അതിൽ തീരുമാനമാകും; തീരുമാനം അവരുടെതാണ്,” ആഗ പറഞ്ഞു. പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഉണ്ടായ സൈനിക സംഘർഷങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നടത്താതിരുന്നത് വലിയ വിവാദമായിരുന്നു. ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനിൽ നിന്ന് കപ്പ് സ്വീകരിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തവണ ഇന്ത്യ–പാകിസ്ഥാൻ ടി20 മത്സരം നടക്കുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ പാക് ക്യാപ്റ്റൻ തന്നെ ഹസ്തദാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ വിവാദം ശമിക്കുമോയെന്നതാണ് കായികലോകം ഉറ്റുനോക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *