BREAKING NEWS


വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

By sanjaynambiar
imageWXMrcnVzdXh3L0E4d3FMOTJEeXlGZz09

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുന്നപ്ര സ്വദേശിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ കേരള മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് പ്രതികരിച്ച മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ, വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംഭവിക്കരുതായിരുന്നുവെന്ന് പറഞ്ഞു. അപൂർവമായി ഇത്തരം പിഴവുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും, സംഭവിച്ചാൽ അതിനെ മറികടക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ദിവസേന വലിയ തോതിൽ ശസ്ത്രക്രിയകൾ നടക്കേണ്ട സാഹചര്യമുണ്ടെന്നും സ്വകാര്യ ആശുപത്രികളെ പോലെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നിരവധി ആശുപത്രികളിൽ പോയിട്ടും ഒരു എക്‌സ്‌റേ പോലും എടുത്തില്ലെന്നത് അത്ഭുതകരമാണെന്നും, ഡോക്ടറുടെ പ്രതികരണം മെഡിക്കൽ ഭാഷയിൽ ആയിരിക്കാമെങ്കിലും അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും ശൈലജ പറഞ്ഞു. രോഗിയായ ഉഷ വേദന അനുഭവപ്പെട്ടതിനാലാണ് ചികിത്സ തേടിയതെന്നും അവർ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *